സഞ്ജുവിന് കെ.സി.എയുടെ താക്കീത്; അച്ഛന് വിലക്ക്
text_fieldsതിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷെൻറ (കെ.സി.എ) താക്കീത്). മോശം പെരുമാറ്റത്തിെൻറ പേരിലാണ് സഞ്ജുവിനെ കെ.സി.എ താക്കീത് ചെയ്തത്. ഇനി സഞ്ജു കെ.സി.എയുടെ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും സംഘടന അറിയിച്ചു. തെറ്റുകൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് സഞ്ജു മാപ്പ് എഴുതി നൽകിയതായും സൂചനയുണ്ട്.
സഞ്ജുവിെൻറ അച്ഛൻ സാംസൺ വിശ്വനാഥനെ കെ.സി.എ പരിശീലകരെയും ഭാരവാഹികളെയും ബന്ധപ്പെടുന്നതിൽ നിന്നും സംഘടന വിലക്കിയിട്ടുണ്ട്. പരിശീലന വേദി, കളിസ്ഥലം എന്നിവടങ്ങളിൽ അനുവാദമില്ലാതെ കയറരുതെന്നും നിർദേശമുണ്ട്. മുംബൈയിൽ നടന്ന ഗോവക്കെതിരായ കേരളത്തിെൻറ മൽസരത്തിലാണ് സഞ്ജുവിെൻറ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. മൽസരത്തിെൻറ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ താരം ഡ്രെസിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ ഗ്രൗണ്ട് വിട്ട് പോവുകയും ചെയ്തു എന്നാണ് ആരോപണം.
തുടർന്ന് ഗുഹാവത്തിയിൽ ആന്ധ്രക്കെതിരായ മൽസരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയും നാട്ടിലേക്ക് പോവണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, സഞ്ജുവിെൻറ ആവശ്യം കെ.സി.എ അംഗീകരിച്ചില്ല. ഇതേ തുടർന്ന് സഞ്ജുവിെൻറ അച്ഛൻ കെ.സി.എ ഭാരവാഹികളെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് മറ്റൊരാരോപണം.
വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, മാച്ച് റഫറി രംഗനാഥന്‍, കെ.സി.എ. വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത് എന്നിവർ അംഗങ്ങളായ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പൂജ്യം റൺസിന് പുറത്തായതിെൻറ നിരാശയിൽ ആണ് താൻ അത്തരത്തിൽ പെരുമാറിയെതന്ന് സഞ്ജു സമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. എന്നാൽ ഇത് അംഗീകരിക്കാൻ തയാറായില്ലെങ്കിലും കടുത്ത നടപടികൾ വേണ്ടെന്ന് സമിതി തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
