Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൂൾ നഷ്ടമായി,...

കൂൾ നഷ്ടമായി, അമ്പയറോട് തർക്കിച്ച ധോണിക്ക് പിഴ

text_fields
bookmark_border
കൂൾ നഷ്ടമായി, അമ്പയറോട് തർക്കിച്ച ധോണിക്ക് പിഴ
cancel

അമ്പയറുമായി തർക്കിച്ചതിന് ചെന്നൈ നായകൻ എം.എസ് ധോണിക്ക് പിഴ വിധിച്ച് ഐ.പി.എൽ അധികൃതര്‍. മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിക്ക് പിഴ വിധിച്ചത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബെൻ സ്റ്റോക്ക് എറി‍ഞ്ഞ നിർണായകമായ അവസാന ഒാവറിലാണ് പ്രശ്നമുണ്ടായത്. ആറ് ബോളിൽ ജയിക്കാൻ ചെന്നെക്ക് വേണ്ടത് 18 റൺസ്. രവീന്ദ്ര ജഡേജയും മിച്ചൽ സാൻറനറും ആയിരുന്നു ക്രീസിൽ. ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് അമ്പയർ നോബോൾ വിധിച്ചെങ്കിലും സ്ക്വയർ ലെഗിലുണ്ടായിരുന്ന അംപയർ ബ്രൂസ് ഓക്സൻഫോർഡ് അത് ലീഗൽ ബോളായി വിധിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

ബാറ്റ്സ്മാൻമാർ പന്തിൽ സംശയം പ്രകടിപ്പിക്കുന്നതിനിടെ ധോണി ഫീൽഡിലേക്ക് കയറി വന്ന് മാച്ച് ഒഫിഷ്യൽസുമായി വാദത്തിലേർപ്പെട്ടു. ക്യാപ്റ്റൻ കൂൾ എന്ന് അറിയപ്പെടുന്ന ധോണിയിൽ നിന്നും ഇത്തരത്തിലൊരു 'ചൂടാകൽ' ആരാധകരാരും പ്രതീക്ഷിച്ചിരുന്നില്ല. മത്സര ശേഷം പെരുമാറ്റ ചട്ടം ലഘിച്ചതിന് ധോണിക്ക് പിഴ വിധിച്ചെന്ന് ഐ.പി.എൽ പ്രസ് റിലീസിൽ അറിയിച്ചു.

മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തി സാൻറനർ ചെന്നൈക്ക് വിജയം സമ്മാനിച്ചു. 58 റൺസെടുത്ത ധോണി തന്നെയാണ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonimalayalam newssports newsCricket Newsfinedipl 2019
News Summary - Dhoni storms on to field to argue with umpires, fined 50% match fee-sports news
Next Story