Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപിച്ചി​ൻെറ ​പേരിൽ...

പിച്ചി​ൻെറ ​പേരിൽ പഴിചാരി ധോണിയും കോഹ്​ലിയും; പിന്തുണച്ച്​ ഹർഭജൻ

text_fields
bookmark_border
പിച്ചി​ൻെറ ​പേരിൽ പഴിചാരി ധോണിയും കോഹ്​ലിയും; പിന്തുണച്ച്​ ഹർഭജൻ
cancel

ചെന്നൈ: ​െഎ.പി.എൽ 12ാം പതിപ്പിലെ ആദ്യ മത്സരത്തിൽ കരുത്തർ അണിനിരന്നപ്പോൾ തകർപ്പൻ പോരാട്ടം പ്രതീക്ഷിച്ചെത്തിയ വരെ നിരാശരാക്കിയ മത്സരമായിരുന്നു ചെന്നൈ സൂപ്പർ കിങ്​സും റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും തമ്മിൽ. ബാറ്റ്​സ്​മാന ്മാരെ തുണക്കാതിരുന്ന എം.എ. ചിദംബരം സ്​റ്റേഡിയത്തിലെ പിച്ചിൽ ചെറിയ സ്​കോർ മാത്രം പിറവിയെടുത്തപ്പോൾ കളി ബൗളർ മാരുടെ കൈയിലായിരുന്നു. ആദ്യം ബാറ്റ്​ ചെയ്​ത ബാംഗ്ലൂർ 17.1 ഒാവറിൽ വെറും 70 റൺസിന്​ പുറത്തായപ്പോൾ 17.4 ഒാവറിൽ മൂന്നു​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ ചെന്നൈ വിജയത്തിലെത്തിയത്​. 209 പന്തിൽ പിറന്നത്​ കേവലം 141 റൺസ്​ മാത്രം. അതിനിടെ വീണത്​ 13 വിക്കറ്റും.

മത്സരശേഷം ക്യാപ്​റ്റന്മാരായ മഹേന്ദ്ര സിങ്​ ധോണിയും വിരാട്​ കോഹ്​ലിയും പിച്ചിനെ കു​റ്റപ്പെടുത്തിയപ്പോൾ മികച്ച ബൗളിങ്ങുമായി മാൻ ഒാഫ്​ ദ മാച്ചായ ഹർഭജൻ സിങ് പിച്ചിനെ പിന്തുണച്ച്​ രംഗത്തെത്തി. ‘‘പിച്ച്​ ഇങ്ങനെയായിരിക്കുമെന്ന്​ പ്രതീക്ഷിച്ചില്ല. വളരെ വേഗം കുറഞ്ഞതായിരുന്നു അത്​. പിച്ച്​ ഏറെ മെ​ച്ചപ്പെടേണ്ടതുണ്ട്​. മഞ്ഞുള്ള​പ്പോൾ പോലും പന്ത്​ കുത്തിത്തിരിയുന്നുണ്ടായിരുന്നു’’ -ധോണി പറഞ്ഞു. ‘‘കണ്ടപ്പോൾ മികച്ച വിക്കറ്റായാണ്​ തോന്നിയത്​. 140-150 റൺസെങ്കിലും സ്​കോർ ചെയ്യാൻ പറ്റിയ പിച്ചാണെന്ന്​ കരുതി. എന്നാൽ, രണ്ടു​ ടീമുകൾക്കും പിച്ചി​​​​െൻറ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. ട്വൻറി20യിൽ ഇത്തരം പിച്ചുകൾ നല്ലതല്ല. നന്നായി സ്​കോർ ചെയ്യുന്നതും അത്​ ചേസ്​ ചെയ്യുന്നതും കാണാനാണ്​ ആളുകൾക്ക്​ ഇഷ്​ടം’’ -കോഹ്​ലി പറഞ്ഞു.

അതേസമയം, ട്വൻറി20 ബാറ്റ്​സ്​മാന്മാരുടെ മാത്രം കളിയല്ലെന്ന്​ ഒാർമിപ്പിക്കാൻ ഇത്തരം പിച്ചുകൾ നല്ലതാണെന്ന്​ 20 റൺസിന്​ മൂന്നു​ വിക്കറ്റ്​ വീഴ്​ത്തി ബാംഗ്ലൂർ ബാറ്റിങ്ങിനെ തകർത്ത ഹർഭജൻ പറഞ്ഞു. ‘‘ഇത്​ 70 റൺസ്​ പിച്ചായിരുന്നില്ല. ശ്രദ്ധിച്ച്​ കളിച്ചാൽ 120-130 റൺസ്​ സ്​കോർ ചെയ്യാമായിരുന്നു. ബാറ്റ്​ ചെയ്യാൻ പ്രയാസമുള്ള പിച്ചായിരുന്നെങ്കിലും കളിക്കാനാവാത്തതായിരുന്നില്ല’’ -ഹർഭജൻ കൂട്ടിച്ചേർത്തു.

‘‘വമ്പൻ സ്​കോർ പിറക്കു​േമ്പാൾ ആർക്കും പരാതിയില്ല. ബൗളർക്കും ചിലത്​ ചെയ്യാനുണ്ടെന്നത്​ എല്ലാവരും മറക്കുന്നു. ഇടക്കൊക്കെ ബാറ്റ്​സ്​മാന്മാരും കഷ്​ടപ്പെട​െട്ട. അ​േപ്പാഴേ ഇത്​ ബാറ്റും ബാളും കൊണ്ടുള്ള കളിയാണെന്ന്​ എല്ലാവരും ഒാർക്കൂ’’ -ഹർഭജൻ സിങ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsipl 2019
News Summary - Dhoni, Kohli unhappy with the quality of Chepauk track- sports news
Next Story