ഇന്ത്യൻ നായകനായ കാലത്ത് എം.എസ് ധോണി അറിയപ്പെട്ടത് ക്യാപറ്റൻ കൂൾ എന്നായിരുന്നു. നെഞ്ചിടിപ്പിക്കുന്ന നിമിഷങ്ങൾ കളത്തിലുണ്ടാവുമ്പോൾ ധോണിയെന്ന നായകൻറെ മുഖത്ത് ഭയത്തിൻെറയോ നിരാശയുടെയോ ഭാവങ്ങൾ ഉണ്ടാകാറില്ല. പകരം സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന നായകനായിരുന്നു അദ്ദേഹം.
എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി 20 മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന മനീഷ് പാണ്ഡേയോട് ധോണി ശരിക്കും ദേഷ്യപ്പെട്ടു. മറ്റെവിടെയെങ്കിലും നോക്കാതെ കളിയിൽ ഫോക്കസ് ചെയ്യുവാൻ ധോണി ദേഷ്യത്തോടെ ആവശ്യപ്പെടുന്നുണ്ട്. പിന്നീടെത്തിയ പന്ത് ബൗണ്ടറി കടത്തിയാണ് മഹി ദേഷ്യം തീർക്കുന്നത്.