Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോനിയുടെ സൂപ്പർ...

ധോനിയുടെ സൂപ്പർ ഫിനിഷിങ്​; ബാംഗ്ലൂരിനെ ആറ്​ വിക്കറ്റിന്​ തകർത്ത്​ ചെന്നൈ

text_fields
bookmark_border
ധോനിയുടെ സൂപ്പർ ഫിനിഷിങ്​; ബാംഗ്ലൂരിനെ ആറ്​ വിക്കറ്റിന്​ തകർത്ത്​ ചെന്നൈ
cancel

പു​ണെ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ​ബം​ഗ​ളൂ​രു ബാ​റ്റി​ങ്​ നി​ര​യെ എ​റി​ഞ്ഞൊ​തു​ക്കി​യ ബൗ​ളി​ങ്​ നി​ര​യു​ടെ മി​ക​വി​ൽ ചെ​ന്നെ സൂ​പ്പ​ർ കി​ങ്​​സി​ന്​ ഉ​ജ്ജ്വ​ല വി​ജ​യം. പു​ണെ​യി​ലെ ചെ​ന്നൈ​യു​ടെ ‘ഹോം’ ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ബം​ഗ​ളൂ​രു​വി​ന്​ 20 ഓ​വ​റി​ല്‍ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 127 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 18 ഒാ​വ​റി​ൽ നാ​ല്​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ചെ​ന്നൈ ല​ക്ഷ്യ​ത്തി​ലെ​ത്തി. 

ക​ഴി​ഞ്ഞ ക​ളി​യി​ൽ മും​ൈ​ബ​യെ തോ​ൽ​പി​ച്ച​തി​​െൻറ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​​െൻറ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ ഒ​മ്പ​ത്​ റ​ണ്‍സ് മാ​ത്രം ഉ​ള്ള​പ്പോ​ൾ ലു​ൻ​ഗി എ​ൻ​ഗി​ഡി​ക്ക്​ വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് ഒാ​പ​ണ​ര്‍ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം (അ​ഞ്ച്) മ​ട​ങ്ങി. ക്വി​ൻ​റ​ൺ ഡി. ​കോ​ക്കി​ന് പ​ക​രം ആ​ദ്യ​മാ​യി അ​വ​സ​രം​ല​ഭി​ച്ച പാ​ർ​ഥി​വ് പ​ട്ടേ​ല്‍ (53) അ​ർ​ധ സെ​ഞ്ച്വ​റി​യു​മാ​യി പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും മ​റ്റാ​രും പി​ന്തു​ണ ന​ൽ​കി​യി​ല്ല. ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും (എ​ട്ട്) വി​ശ്വ​സ്​​ത ബാ​റ്റ്​​സ്​​മാ​ൻ എ​ബി ഡി​വി​ല്ലി​യേ​ഴ്​​സു​ം (ഒ​ന്ന്) പെ​െ​ട്ട​ന്ന്​ മ​ട​ങ്ങി​യ​ത്​ ബം​ഗ​ളൂ​രു​വി​നെ ത​ള​ർ​ത്തി. കോ​ഹ്​​ലി​യെ ര​വീ​ന്ദ്ര ജ​ദേ​ജ ബൗ​ൾ​ഡാ​ക്കി​യ​പ്പോ​ൾ ഡി​വി​ല്ലി​യേ​ഴ്‌​സി​നെ ഹ​ര്‍ഭ​ജ​​ൻ സി​ങ്ങി​​െൻറ പ​ന്തി​ൽ ധോ​ണി സ്​​റ്റം​പ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 

പി​ന്നീ​ട്​ ബം​ഗ​ളൂ​രു​വി​ന്​ തു​ട​രെ​ത്തു​ട​രെ വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. ഹ​ര്‍ഭ​ജ​നും ജ​ദേ​ജ​യും ചേ​ര്‍ന്ന്​ ന​ട​ത്തി​യ സ്​​പി​ൻ ആ​ക്ര​മ​ണ​മാ​ണ്​ പേ​രു​കേ​ട്ട ബം​ഗ​ളൂ​രു ബാ​റ്റി​ങ്​ നി​ര​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ജ​ദേ​ജ മൂ​ന്നും ഹ​ർ​ഭ​ജ​ൻ ര​ണ്ടും വി​ക്ക​റ്റ്​ വീ​ഴ്ത്തി. അ​വ​സാ​നം​വ​രെ പൊ​രു​തി​നി​ന്ന ടിം ​സൗ​ത്തി​യാ​ണ്​ (36 നോ​ട്ടൗ​ട്ട്)  ടോ​ട്ട​ൽ 120 ക​ട​ത്തി​യ​ത്. മ​ന്ദീ​പ് സി​ങ്​ (ഏ​ഴ്), കോ​ളി​ന്‍ ഡെ ​ഗ്രാ​ന്‍ഡ്‌​ഹോം (എ​ട്ട്), മു​രു​ഗ​ന്‍ അ​ശ്വി​ന്‍ (ഒ​ന്ന്) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ സ്​​കോ​റ​ർ​മാ​ർ. 

ചെ​റി​യ സ്കോ​ര്‍ പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​ക്ക്​ ഷെ​യ്​​ൻ വാ​ട്സ​നെ (11) പെ​െ​ട്ട​ന്ന്​ ന​ഷ്​​ട​മാ​യി. ഉ​മേ​ഷ്​ യാ​ദ​വാ​ണ്​ വെ​ടി​ക്കെ​ട്ട്​ താ​ര​ത്തി​​െൻറ കു​റ്റി തെ​റി​പ്പി​ച്ച​ത്. ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന അ​മ്പാ​ട്ടി റാ​യു​ഡു​വും (32) സു​രേ​ഷ് റെ​യ്‍ന​യും (25) ചേ​ർ​ന്ന്​ ടീ​മി​നെ അ​നാ​യാ​സം ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചു​വെ​ങ്കി​ലും ഉ​മേ​ഷി​​െൻറ പ​ന്തി​ൽ ബൗ​ണ്ട​റി ലൈ​നി​ല്‍ നി​ന്നെ​ടു​ത്ത ഉ​ഗ്ര​നൊ​രു ക്യാ​ച്ചി​ലൂ​ടെ സൗ​ത്തി റെ​യ്‍ന​യെ പു​റ​ത്താ​ക്കി. പി​ന്നാ​ലെ, അ​ശ്വി​​െൻറ പ​ന്തി​ൽ  റാ​യു​ഡു​വും വീ​ണു. നാ​ലാ​മ​നാ​യെ​ത്തി​യ പു​തു​താ​രം ദ്രു​വ് ഷോ​െ​റ​യെ (എ​ട്ട്) ഗ്രാ​ന്‍ഡ്​​ഹോം പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ ചെ​ന്നൈ സ്​​കോ​ർ 12.2 ഒാ​വ​റി​ൽ നാ​ലി​ന്​ 80. 

പി​ന്നാ​ലെ, ഒ​ത്തു​ചേ​ർ​ന്ന ധോ​ണി​യും (31 നോ​ട്ടൗ​ട്ട്) ഡ്വൈ​ൻ ബ്രാ​വോ​യും (14 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന്​ സിം​ഗ്​​ളു​ക​ളും ഡ​ബ്​​ളു​ക​ളു​മാ​യി റ​ൺ​റേ​റ്റ്​ താ​ഴാ​തെ സൂ​ക്ഷി​ച്ചു. യു​സ്​​വേ​ന്ദ്ര ച​ഹ​ല്‍ എ​റി​ഞ്ഞ 18ാം ഓ​വ​റി​ല്‍ മൂ​ന്ന് സി​ക്സ് സ​ഹി​തം 22 റ​ണ്‍സും അ​ടി​ച്ചെ​ടു​ത്ത ചെ​ന്നൈ മ​ത്സ​ര​ത്തി​ന്​ അ​വ​സാ​നം കു​റി​ച്ചു.ഇ​രു​വ​രും ചേ​ർ​ന്ന്​ 48 റ​ണ്‍സാ​ണ് അ​ഞ്ചാം വി​ക്ക​റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ബം​ഗ​ളൂ​രു​വി​നാ​യി ഉ​മേ​ഷ് ര​ണ്ടും ഗ്രാ​ൻ​ഡ്​​ഹോം, അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി. 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഏ​ഴ്​ ജ​യ​മ​ട​ക്കം 14 പോ​യ​ൻ​റാ​ണ്​ ചെ​ൈ​ന്ന​ക്ക്. ബം​ഗ​ളൂ​രു​വി​ന്​ ആ​റ്​ പോ​യ​ൻ​റും. 

Show Full Article
TAGS:IPL 2018 chennai super kings royal challengers banglore sports news malayalam news 
News Summary - Dhoni Finishes off in Style as Chennai Crush Bangalore by 6 Wickets-sports news
Next Story