മലപ്പുറം: നാടും നഗരവും ഫുട്ബാൾ ലോകകപ്പ് ആരവങ്ങളിൽ മുഴുകിയിരിക്കുേമ്പാഴും മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മദിനം മറക്കാതെ ഒരു കൂട്ടം ആരാധകർ.
അതും മലപ്പുറത്തുകാരാണെന്നതാണ് ഏറെ കൗതുകം. ആൾ കേരള ധോണി ഫാൻസ് അസോസിയേഷൻ മലപ്പുറം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണ ചാത്തല്ലൂർ ആദിവാസി കോളനിയിലെ 70ഒാളം കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും വസ്ത്രവും വിതരണം ചെയ്താണ് തങ്ങളുടെ സ്വന്തം മഹിയുടെ ജന്മദിനം അവർ ആഘോഷിച്ചത്.
ആദിവാസികൾക്കൊപ്പം തന്നെ ബിരിയാണി വിളമ്പിയും കേക്ക്മുറിച്ചും ഒരു ദിവസം മുഴുവൻ ചിലവഴിച്ചു. മലപ്പുറം ജില്ലാ ഹെഡ് അരുൺഘോഷ് വണ്ടൂർ, ട്രഷറർ അഖിൽ എടപ്പാൾ, പ്രോഗ്രാം കൺവീനർ മുഹമ്മദലി, അലി അബ്ബാസ്, ഷാനവാസ്, ലുതുഫ് പന്തല്ലൂർ എന്നിവർ നേതൃത്വം നൽകി.