സാധ്യമെങ്കിൽ തിരികെ വരൂ; തിരശീലയിലെ നായകന്‍റെ വിയോഗത്തിൽ ധോനിയുടെ ആരാധകർ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനിയുടെ ജീവിതത്തെ തിരശീലയിൽ പകർത്തിയ 'എം.എസ് ധോനി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയപ്പോൾ ബോളിവൂഡിന് ലഭിച്ച താരോദയമായിരുന്നു സുഷാന്ത് സിങ് രാജ്പുത്. താരത്തിന്‍റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ് ധോനിയുടെ ആരാധകർ. സാധ്യമെങ്കിൽ തിരികെ വരൂ -ആരാധകർ ഫാൻപേജിൽ കുറിച്ചു.
യുവതാരത്തിന്‍റെ മരണവാർത്ത ഞെട്ടലോടെയാണ് ബോളിവുഡ് സ്വീകരിച്ചത്. സ്തബ്ധനായതായും തനിക്ക് വാക്കുകളില്ലാതായെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. ഏറെ കഴിവുള്ള നടനായിരുന്നു. അവസാന ചിത്രമായ ചിച്ചോറെ താൻ ഏറെ ആസ്വദിച്ചതായിരുന്നെന്നും ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിരുന്നെന്നും അക്ഷയ് കുമാർ പറഞ്ഞു.
Return If Possible @itsSSR pic.twitter.com/EASvIAOo4a
— DHONIsm (@DHONIism) June 14, 2020
തീർത്തും സങ്കടകരമായ വാർത്തയാണെന്ന് അജയ് ദേവ്ഗൺ എഴുതി. കുടുംബത്തെ അഗാധമായ ദു:ഖം അറിയിക്കുന്നതായും സുശാന്തിന് ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ദേവ്ഗൺ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരും അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
