Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമാഞ്ചസ്​റ്റിലെ...

മാഞ്ചസ്​റ്റിലെ നൊമ്പരമായി ധോണിയും രോഹിതും

text_fields
bookmark_border
dhoni-11-7-19
cancel

2003 ലോകകപ്പ്​ ഫൈനൽ മൽസരം ഇന്ത്യൻ ക്രിക്കറ്റ്​ കാണികൾക്ക്​ ഒരിക്കലും മറക്കാൻ സാധിക്കില്ല. ആസ്​ട്രേലിയയോടുള് ള പരാജയത്തിനും അപ്പുറം ഇന്ത്യൻ കാണികളെ അന്ന്​ കരയിപ്പിച്ചത്​ സചിൻ ടെൻഡുൽക്കറെന്ന കളിക്കാരൻെറ മുഖമായിരുന്നു. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ സചിന്​ മാൻ ഓഫ്​ ദ സീരിസ്​ പുരസ്​കാരവും ലഭിച്ചിരുന്നു. ലോകകപ്പിലെ ഏറ ്റവും മികച്ച പുരസ്​കാരം തേടിയെത്തിയിട്ടും തലതാഴ്​ത്തി അത്​ വാങ്ങാനാ​യി പോകുന്ന സചിൻെറ ചിത്രമായിരുന്നു ഇന് ത്യക്കാരിൽ നൊമ്പരമുണർത്തിയത്​.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ന്യൂസിലൻഡ്​ സെമിയിലും ക്രിക്കറ്റ്​ പ്രേമികളു ടെ നൊമ്പരമായി രണ്ട്​ താരങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ടീമിൻെറ നെടുംതൂണായ മഹീന്ദ്ര സിങ്​ ധോണിയെന്ന മുൻ ക്യാപ്​ റ്റനും വിക്കറ്റ്​ കീപ്പറും. ഈ ടൂർണമ​െൻറിൽ ടീമിനെ പലപ്പോഴും ഒറ്റക്ക്​ ചുമലിലേറ്റിയ രോഹിത്​ ശർമ്മയെന്ന ഹിറ്റ്​മാനുമായിരുന്നു ഇന്ത്യക്കാരിൽ നൊമ്പരമുണർത്തിയത്​.

ന്യൂസിലാൻഡിനെതിരായ മൽസരത്തിൽ ടീം തകർച്ച​െയ അഭിമുഖീകരിച്ചപ്പോഴും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച്​ രക്ഷാപ്രവർത്തനം നടത്തിയത്​ ധോണിയായിരുന്നു. ബാറ്റിങ്​ ഓർഡറിൽ ഒരുപാട്​ താഴെ പോയത്​ ധോണിയുടെ പ്രകടനത്തെ ബാധിച്ചുവെങ്കിലും വിട്ടുകൊടുക്കാൻ മുൻ ഇന്ത്യൻ നായകൻ തയാറായിരുന്നില്ല. അവസാനം ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗുപ്​തിലിൻെറ ഏറ്​ ധോണിയുടെ വിക്കറ്റെടുത്തപ്പോൾ വിതുമ്പാതെ ആ പോരാളിക്ക്​ കളിക്കളം വിടാനാവുമായിരുന്നില്ല.

ന്യൂസിലൻഡിനെതിരായ കളിയിൽ നിറംമങ്ങി പോയെങ്കിലും ഇന്ത്യയെ ഈ ടൂർണമ​െൻറിൽ മുന്നോട്ട്​ നയിച്ചത്​ ഹിറ്റ്​മാൻ രോഹിത്തിൻെറ സെഞ്ച്വറികളായിരുന്നു. ധോണിയും ​ജഡേജയും ഓരോ റൺ നേടു​േമ്പാഴും ഡ്രസിങ്​ റൂമിൽ ആർത്തു വിളിച്ച്​ രോഹിതുമുണ്ടായിരുന്നു. അവസാനം ഇരുവരും പുറത്തായപ്പോൾ മുഖംപൊത്തി നിശബ്​ദനായി ഇരിക്കാനെ ഇന്ത്യയുടെ മികച്ച ഓപ്പണർമാരിലൊരാൾക്ക്​ കഴിഞ്ഞുള്ളു.

സചിൻ ടെൻഡുൽക്കറെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരത്തിനായി ലോകകപ്പ്​ നേടിക്കൊടുത്തതിൽ മുഖ്യ പങ്ക്​ വഹിച്ചത്​ ധോണിയായിരുന്നു. ഇത്​ ധോണിയുടെ അവസാന ലോകകപ്പായിരിക്കും. എന്നാൽ, ധോണിക്കായി വിശ്വകിരീടം ഉയർത്താൻ കോഹ്​ലിക്കും കൂട്ടർക്കും കഴിഞ്ഞില്ല.

പക്ഷേ, ഇത്​ ക്രിക്കറ്റാണ്,​ അനിശ്​ചിതത്വങ്ങളുടെ കളി. കളിക്കളത്തിൽ എന്തും സംഭവിക്കും. മാഞ്ചസ്​റ്റിലെ കളിദൈവങ്ങൾ ഇക്കുറി ഇന്ത്യയുടെ പക്ഷത്തുണ്ടായിരുന്നില്ല. ഇനി വരുന്ന ടൂർണമ​െൻറുകളിൽ കോഹ്​ലിയും കൂട്ടരും ഇതിനുള്ള പ്രായശ്​ചിത്വം ചെയ്യുമായിരിക്കും.

എങ്കിലും ധോണി... ക്രീസിൽ നിന്നറങ്ങി നിങ്ങൾ കളിക്കുന്ന ഹെലികോപ്​ടർ ഷോട്ടുകൾ ഇനി ക്രിക്കറ്റിലെ വിശ്വപോരാട്ടത്തിൽ കാണാൻ കഴിയില്ലെന്നത്​ ആരാധകരെ നിരാശരാക്കും. 28 വർഷത്തിന്​ ശേഷം ധോണി ഇന്ത്യയിലെത്തിച്ച വിശ്വകിരീടം ലോകോത്തര ക്രിക്കറ്റ്​ താരത്തിനായി ഒരിക്കൽ കൂടി നേടാൻ കഴിയാത്തത്​ കോഹ്​ലിക്കും നിശാരയുണ്ടാക്കുമെന്നുറപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoniRohitsports newsICC world cup Cricket 2019
News Summary - Dhoni and rohith in world cup match-Sports news
Next Story