ഷെയ്ൻ വോണിെൻറ ഉറക്കം നഷ്ടപ്പെടുത്തിയ ‘മരുക്കാറ്റ്’
text_fieldsദുബൈ: ഷെയ്ൻ വോണിെൻറ ഉറക്കം നഷ്ടപ്പെടുത്തിയ മരുഭൂമിയിലെ കൊടുങ്കാറ്റായ ഇന്ന ിങ്സിനെ സചിൻ ടെണ്ടുൽക്കറിെൻറ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി തെര ഞ്ഞെടുത്ത് ആരാധകലോകം. 47ാം പിറന്നാൾ ദിനത്തിൽ ഐ.സി.സി ആരാധകർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് 1998 ഷാർജാകപ്പിൽ ആസ്ട്രേലിയക്കെതിരെ നേടിയ 143 റൺസ് പ്രകടനം ഒന്നാമതെത്തിയത്.
ഷെയ്ൻ വോൺ, ഡാമിയൻ െഫ്ലമിങ്, മൈകൽ കാസ്പറോവിച് തുടങ്ങിയ ബൗളിങ് നിരക്ക് മുകളിൽ സചിൻ കൊടുങ്കാറ്റായി വീശിയടിച്ച രാത്രി. 131 പന്തിൽ ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്സും പറത്തിയാണ് മാസ്റ്റർ ബ്ലാസ്റ്റർ ഇന്ത്യക്ക് മിന്നും ജയമൊരുക്കിയ ഇന്നിങ്സ് കളിച്ചത്.
വോട്ടെടുപ്പിെൻറ ഫൈനൽ റൗണ്ടിൽ പാകിസ്താനെതിരെ 2003ലോകകപ്പിൽ നേടിയ 98 റൺസിെൻറ പ്രകടനമാണ് പിന്തള്ളപ്പെട്ടത്. പോൾചെയ്ത 4,218ൽ ഷാർജ ഇന്നിങ്സിന് 51 ശതമാനം വോട്ട് ലഭിച്ചു.
2009 ഹൈദരാബാദിൽ ആസ്ട്രേലിയക്കെതിരെ നേടിയ 175 റൺസിെൻറ പ്രകടനവും, 2010ലെ ഇരട്ട സെഞ്ച്വറി പ്രകടനവുമായിരുന്നു സെമിയിൽ കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
