ന്യൂഡൽഹി: 2020ന് മുമ്പ് ഡൽഹിയിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്ല. പുകമഞ്ഞ് രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്ക് നാണക്കേടായതോടെ ഡൽഹിക്ക് വേദി നൽകരുതെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും രണ്ടുവർഷത്തിനിടെ കോട്ല മൈതാനിയിൽ കളികളില്ല.
ബി.സി.സി.െഎയുടെ റൊേട്ടഷൻ പോളി പ്രകാരമുള്ള ഷെഡ്യൂൾ പ്രകാരമാണിത്. പുതിയ പദ്ധതിയായ ഫ്യൂച്ചർ ടൂർ പ്രോഗ്രാം പ്രകാരം 2020 ഫെബ്രുവരി-മാർച്ചിൽ മാത്രമേ ഡൽഹിക്ക് വേദി സാധ്യതയുള്ളൂ.
മുന്നറിയിപ്പുമായി െഎ.എം.എ
ഡൽഹിയിലെ മോശം കാലാവസ്ഥയിൽ കളി തുടരുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. കളിക്കാർക്ക് ഗുരുതര ആരോഗ്യപ്രശ്നത്തിന് കാരണമായേക്കാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാൾ 18 മടങ്ങാണ് ഉയർന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നയം രൂപവത്കരിക്കേണ്ട സമയമായി -െഎ.എം.എ പ്രസിഡൻറ് കെ.കെ. അഗർവാൾ പറഞ്ഞു.
മാരത്തണും രഞ്ജിയും റദ്ദാക്കി
മുന്നറിയിപ്പുകൾ തള്ളിയാണ് രാജ്യാന്തര ക്രിക്കറ്റ് ഡൽഹിയിൽ തുടരുന്നത്. എന്നാൽ, െഎ.എം.എയുടെ റിപ്പോർട്ടിനെ തുടർന്ന് നവംബറിൽ നടക്കേണ്ടിയിരുന്ന ഡൽഹി ഹാഫ് മാരത്തൺ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം സമാന സാഹചര്യത്തിൽ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കി.