Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തടിച്ചു; ആവേശ​പ്പോരിൽ ഡൽഹി

text_fields
bookmark_border
ipl-2019
cancel

വിശാഖപട്ടണം: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന്​ തോൽപിച്ച്​ ഡൽഹി ക്യാപിറ്റൽസ്​. യുവതാരം ഋഷഭ്​ പന്തി​​െൻറ വെടിക്കെട്ടിലാണ്​ ഒരുവേള കൈവി​െട്ടന്ന്​ തോന്നിച്ച മത്സരത്തിൽ ഡൽഹിയുടെ മനോഹര വിജയം. ഇതോടെ മുൻ ഫൈനലിസ്​റ്റുകളായ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ പുറത്തായി. രണ്ടാം ക്വാളിഫൈയർ മത്സരത്തിൽ ഡൽഹിക്ക്​ ഇനി ചെന്നൈ സൂപ്പർ കിങ്​സുമായി ഏറ്റുമുട്ടണം. സ്​കോർ: സൺറൈസേഴ്​സ്​ ഹൈദരാബാദ്​ 162/8. ഡൽഹി ക്യാപിറ്റൽസ്​: 165/8 (19.5 ഒാവർ).

ഹൈദരാബാദ്​ ഒരുക്കിയ 162 റൺസ്​ പിന്തുടർന്ന ഡൽഹിക്ക്​ ഒാപണർ പൃഥ്വി ഷാ (56) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ തോൽവി മണത്തിരുന്നു. എന്നാൽ, അഞ്ചു സിക്​സും രണ്ട്​ ഫോറുമായി ഋഷഭ്​ പന്ത് ​(21 പന്തിൽ 49) കൊടുങ്കാറ്റായതോടെ ഡൽഹി വീണ്ടും കളിവരുതിയിലാക്കി. ഖലീൽ അഹ്​മദ്​ എറിഞ്ഞ അവസാന ഒാവറിൽ ഉദ്വേഗം നിറഞ്ഞ രംഗങ്ങളുണ്ടായെങ്കിലും അഞ്ചാം പന്തിൽ ഫോറടിച്ച്​ വിൻഡീസ്​ താരം കീമോപോൾ സൺ​റൈസേഴ്​സി​​െൻറ സ്വപ്​നമോഹം തല്ല​ിക്കെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi-Hydarabad match-Sports news
Next Story