Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​ഇത്തവണ ഐ.പി.എല്ലിൽ...

​ഇത്തവണ ഐ.പി.എല്ലിൽ ഡി.ആർ.എസ്​; ​ഒരിന്നിങ്​സിൽ ഒരു റിവ്യൂ അവസരം

text_fields
bookmark_border
​ഇത്തവണ ഐ.പി.എല്ലിൽ ഡി.ആർ.എസ്​; ​ഒരിന്നിങ്​സിൽ ഒരു റിവ്യൂ അവസരം
cancel
മുംബൈ: ഇത്തവണത്തെ ​െഎ.പി.എല്ലിൽ ഡിസിഷൻ റിവ്യൂ സിസ്​റ്റം (ഡി.ആർ.എസ്) പ്രാബല്യത്തിലുണ്ടാവുമെന്ന്​ ചെയർമാൻ രാജീവ്​ ശുക്ല അറിയിച്ചു. വർഷങ്ങളായി ഇക്കാര്യം ​െഎ.പി.എൽ അധികൃതരുടെ പരിഗണനയിലുണ്ടെങ്കിലും ഇത്തവണയാണ്​ നടപ്പാക്കാൻ തീരുമാനിച്ചതെന്ന്​ മുംബൈയിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഒരിന്നിങ്​സിൽ ഒരു റിവ്യൂ അവസരമാണ്​ ടീമിനുണ്ടാവുകയെന്നും ശുക്ല കൂട്ടിച്ചേർത്തു. മുഹമ്മദ്​ ഷമിക്കെതിരായ ആരോപണത്തിൽ ബി.സി.സി.​െഎ അഴിമതിവിരുദ്ധ സമിതി മേധാവി നീരജ്​ കുമാറി​​​​െൻറ റിപ്പോർട്ടിന്​ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

െഎ.പി.എല്ലും ടാറ്റ നെക്​സണുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്​ സംബന്ധിച്ചാണ്​ വാർത്തസമ്മേളനം നടത്തിയത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIPL 2018Decision Review System
News Summary - Decision Review System to be implemented in IPL 2018- sports news
Next Story