നെഹ്​റ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നു

15:02 PM
12/10/2017
nehra

ന്യൂഡൽഹി: അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച്​ ഇന്ത്യൻ പേസ്​ ബൗളർ ആശിഷ്​ നെഹ്​റ. വിരമിക്കൽ തീരുമാനം കോച്ച്​ രവിശാസ്​ത്രിയേയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെയും നെഹ്​റ  അറിയിച്ചു. നവംബർ ഒന്നിന്​ ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വൻറി 20 മൽസ​രത്തോടെ നെഹ്​റ കരിയറിൽ  നിന്ന്​ വിരമിക്കും. ആസ്​ട്രേലിയക്കെതി​രായ ട്വൻറി 20 പരമ്പരക്കുള്ള ടീമിൽ നെഹ്​റയെ ഉൾപ്പെടുത്തിയപ്പോൾ തന്നെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്​തമായിരുന്നു. എന്നാൽ വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണെന്ന്​ നെഹ്​റ പ്രതികരിച്ചു.

വീണ്ടും ടീമിലേക്ക്​ തിരിച്ചെത്തിയപ്പോൾ കോഹ്​ലിയെയും രവിശാസ്​ത്രിയെയും വിളിച്ച്​ വിരമിക്കുന്ന വിവരം താൻ അറിയിച്ചിരുന്നെന്ന്​ നെഹ്​റ പറഞ്ഞു. ഇതാണ്​ വിരമിക്കാൻ പറ്റിയ സമയം. ഇനി ​െഎ.പി.എൽ മൽസരങ്ങളിലും കളിക്കില്ലെന്നും നെഹ്​റ വ്യക്​തമാക്കി.

ഇന്ത്യക്കായി 17 ടെസ്​റ്റ്​കളും 120 എകദിന മൽസരങ്ങളിലും 34 ട്വൻറി 20 മൽസരങ്ങളിലും നെഹ്​റ കളിച്ചിട്ടുണ്ട്​. 2011 ലോകകപ്പ്​ നേടിയ ഇന്ത്യൻ ടീമിലും നെഹ്​റ അംഗമായിരുന്നു. 

COMMENTS