ഡികോക്കിെൻറ അഭാവം വൻ നഷ്ടം: ദ്രാവിഡ്
text_fields
ഗുരുഗ്രാം: െഎ.പി.എൽ 10ാം സീസണിൽ മികവ് തെളിയിക്കാനൊരുങ്ങുന്ന ഡൽഹി െഡയർഡെവിൾസിന് ജെ.പി. ഡുമിനിയോടൊപ്പം ക്വിൻറൺ ഡികോക്കിെനയും നഷ്ടമാകുന്നത് വൻ തിരിച്ചടിയാകുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കൻ താരം ഡികോക്ക് െഎ.പി.എല്ലിൽനിന്നും പിന്മാറാൻ കാരണം.
വ്യക്തിപരമായ കാരണങ്ങളാൽ നേരത്തെതന്നെ ജെ.പി. ഡുമിനി െഎ.പി.എല്ലിൽനിന്നും വിട്ടുനിക്കുെമന്ന് അറിയിച്ചിരുന്നു. ഇരുവരുടെയും നഷ്ടങ്ങൾ ഒാൾ റൗണ്ടർമാരായ കോറി ആഡ്രേഴ്സൺ, എയ്ഞ്ചലോ മാത്യൂസ് എന്നിവരിലൂടെ മറികടക്കാൻ ശ്രമിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദ്രാവിഡ് പറഞ്ഞു. ഇന്ത്യയുടെ യുവനിരയായ ശ്രേയസ് അയ്യർ, കരുൺ നായർ, സജ്ഞു വി. സാംസൺ, റിഷഭ് പന്ത് തുടങ്ങിയവർ ഫോമിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്നും ദ്രാവിഡ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
