Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറുപന്തിലും സിക്സ്; ഗിബ്സ് വിസ്മയത്തിന് 13 വയസ്
text_fieldsbookmark_border
ജൊഹന്നാസ്ബർഗ്: ഓവറിലെ ആറുപന്തുകളും സിക്സറിന് പകർത്തിയ ഹെർഷേൽ ഗിബ്സിെൻറ തകർപ്പൻ പ്രകടനത്തിന് ഇന്ന് 13 വയസ്. വെസ്റ്റിൻഡീസ് ആതിഥേയത്വം വഹിച്ച 2007 ഏകദിന ക്രിക്കറ്റ് ലോകകപ്പിെല നെതർലാൻഡ്സിനെതിരായ മത്സരത്തിലായിരുന്നു ഗിബ്സിെൻറ അത്യപൂർവ്വ നേട്ടം.
മുപ്പതാം ഓവർ എറിയാനെത്തിയ നെതർലാൻഡ് സിപിന്നർ ഡാൻ വാൻ ബുങ്ക് ആണ് ഗിബ്സിെൻറ പ്രഹര ശേഷി ശരിക്കും അറിഞ്ഞത്. ആറുസിക്സറുകളടിച്ച ബാറ്റ് വലിയ തുകക്ക് പിന്നീട് ലേലം ചെയ്തിരുന്നു. 2007ൽ നടന്ന ട്വൻറി 20 ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ സ്റ്റുവർട്ട് ബ്രോഡിെൻറ ആറുപന്തും സിക്സറിന് പറത്തിയ ഇന്ത്യയുടെ യുവരാജ് സിങ് ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
