Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏഴ്​ സിക്​സും നാല്​...

ഏഴ്​ സിക്​സും നാല്​ ഫോറും; വെടിക്കെട്ട്​ സെഞ്ച്വറിയോടെ വരവറിയിച്ച്​ വാർണർ

text_fields
bookmark_border
warner.jpg
cancel

ബംഗ്ലാദേശ്​ പ്രീമിയർ ലീഗിൽ എൽബോക്ക്​ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ആസ്​ട്രേലിയൻ താരം ഡേവിഡ്​ വാർണറിന്​ വമ്പൻ തിരിച്ചുവരവ്​. ആഭ്യന്തര ലീഗിൽ റാൻഡ്വിക്​ പീറ്റർഷാമിന്​ വേണ്ടി ബാറ്റേന്തിയ താരം ഏഴ്​ സിക്​സും നാല്​​ ബൗണ്ടറിയുമടക്കം 77 പന്തിൽ സെഞ്ച്വറി(110) നേടി. പ​െൻറിത്തിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ വെടിക്കെട്ട്​.

ബോളിൽ കൃത്രിമത്വം നടത്തിയതിനെ തുടർന്ന്​ ആസ്​ട്രേലിയൻ ടീമിൽ നിന്നും ഒരു വർഷത്തോളമായി പുറത്തായ വാർണറും മുൻ ഒാസീസ്​ നായകൻ സ്റ്റീവ്​ സ്​മിത്തും ലോകകപ്പിലേക്ക്​​ മികച്ച ഫോമിൽ തിരിച്ചുവരവിന്​ ഒരുങ്ങുകയാണ്​. മാർച്ച്​ 28ന്​ ഇരുവരുടെയും വിലക്ക്​ അവസാനിക്കും. വാർണറുടെ ഫോം ​െഎ.പി.എൽ ടീമായ സൺറൈസേഴ്​സ്​ ഹൈദരബാദിനും സ്​മിത്തി​​െൻറ തിരിച്ചുവരവ്​ രാജസ്ഥാൻ റോയൽസിനും ഗുണകരമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warneraustralia cricketsteve smithsports news
News Summary - David Warner Marks Return From Elbow Surgery With hot Century
Next Story