Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡേ​വ് വാ​ട്ട്മോ​ർ...

ഡേ​വ് വാ​ട്ട്മോ​ർ കേ​ര​ള ക്രി​ക്ക​റ്റ് ടീം പ​രി​ശീ​ല​ക​നാ​യേ​ക്കും

text_fields
bookmark_border
ഡേ​വ് വാ​ട്ട്മോ​ർ കേ​ര​ള ക്രി​ക്ക​റ്റ് ടീം പ​രി​ശീ​ല​ക​നാ​യേ​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: 22 വാ​ര പി​ച്ചി​ൽ ഏ​ന്തി​വ​ലി​യു​ന്ന കേ​ര​ള ക്രി​ക്ക​റ്റിെ​ന ഫോ​മി​ലാ​ക്കാ​ൻ ഇ​തി​ഹാ​സ പ​രി​ശീ​ല​ക​ൻ ഡേ​വ് വാ​ട്ട്മോ​ർ വ​രു​ന്നു. മു​ൻ ആ​സ്ട്രേ​ലി​യ​ൻ താ​ര​വും പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, സിം​ബാബ്​വെ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന ഡേ​വ് വാ​ട്ട്മോ​റി​നെ കേ​ര​ള ടീ​മിെ​ൻ​റ പ​രി​ശീ​ല​ക​നാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സെ​പ്റ്റം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ ആ​റു​മാ​സ​ത്തേ​ക്കാ​ണ് ക​രാ​ർ. 30 ല​ക്ഷം രൂ​പ​യാ​ണ് വാ​ട്ട്മോ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത കെ.​സി.​എ ഭാ​ര​വാ​ഹി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള ക്രി​ക്ക​റ്റിെ​ൻ​റ പ​രി​ശീ​ല​ക​നാ​യി വി​ദേ​ശ​ക​ളി​ക്കാ​ര​ൻ വ​രു​ന്ന​ത്. മാ​ർ​ച്ച് 22ന് ​ചെ​ന്നൈ​യി​ൽ വാ​ട്ട്മോ​റു​മാ​യി അ​ന്തി​മ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. അ​തി​നു​ശേ​ഷം മാ​ത്ര​മേ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടൂ. നേ​ര​ത്തെ മു​ഷ്താ​ഖ് അ​ലി ട്വ​ൻ​റി-20 ടൂ​ർ​ണ​മെ​ൻ​റി​ന് മു​ന്നോ​ടി​യാ​യി ചെ​ന്നൈ എ​സ്.​ആ​ർ.​എം.​സി​യി​ൽ ടീം ​അം​ഗ​ങ്ങ​ളു​മാ​യും കെ.​സി.​എ ഭാ​ര​വാ​ഹി​ക​ളു​മാ​യും വാ​ട്ട്മോ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. 

ഈ ​സീ​സ​ണി​ലെ എ​ല്ലാ ടൂ​ർ​ണ​മെ​ൻ​റു​ക​ളി​ലും കേ​ര​ള​ത്തിെ​ൻ​റ പ്ര​ക​ട​നം മോ​ശ​മാ​യി​രു​ന്നു. മ​റു​നാ​ട​ൻ താ​ര​ങ്ങ​ളെ  പ​രീ​ക്ഷി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പു​റ​ത്താ​യ ടീം, ​വി​ജ​യ്ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ആ​റു​ക​ളി​ക​ളി​ൽ അ​ഞ്ചി​ലും തോ​റ്റു. മു​ഷ്താ​ഖ് അ​ലി ട്വ​ൻ​റി-- 20 ടൂ​ർ​ണ​മെ​ൻ​റി​ൽ അ​ഞ്ചി​ൽ മൂ​ന്നി​ലും തോ​റ്റ്  നാ​ണ​ക്കേ​ടി‍െ​ൻ​റ പ​ടു​കു​ഴി​യി​ലി​രി​ക്കെ​യാ​ണ് വി​ദേ​ശ പ​രി​ശീ​ല​ക​െ​ന​ക്കു​റി​ച്ച് അ​സോ​സി​യേ​ഷ​ൻ ആ​ലോ​ചി​ച്ച് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്നാ​ണ് ചെ​ന്നൈ എ​സ്.​ആ​ർ.​എം.​സി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ട്ട്മോ​റി​നെ മു​ൻ കേ​ര​ള ക്രി​ക്ക​റ്റ് താ​ര​ത്തി‍െ​ൻ​റ സ​ഹാ​യ​ത്തോ​ടെ ഭാ​ര​വാ​ഹി​ക​ൾ സ​മീ​പി​ച്ച​ത്. നി​ല​വി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​ര​വും മ​ല​യാ​ളി​യു​മാ​യ ടി​നു യോ​ഹ​ന്നാ​നാ​ണ് ടീ​മിെ​ൻ​റ താ​ൽ​ക്കാ​ലി​ക കോ​ച്ച്. ര​ഞ്ജി േട്രാ​ഫി മ​ത്സര​ങ്ങ​ൾ​ക്കി​ടെ പി. ​ബാ​ല​ച​ന്ദ്ര​നെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യി​രു​ന്നു.  2020 ഒാ​ടെ ടീ​മി​നെ ദേ​ശീ​യ​നി​ല​വാ​ര​ത്തി​ലേെ​ക്ക​ത്തി​ക്കു​ക എ​ന്ന​താ​ണ് അ​സോ​സി​യേ​ഷ‍െ​ൻ​റ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCADav Whatmore
News Summary - Dav Whatmore all set to coach Kerala cricket team
Next Story