കിങ്സ്റ്റൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് വെള്ളക്കാരനായ പൊലീസുകാരെൻറ വർണവെറിക്കിരയായി കൊല്ലപ്പെട്ടതിെൻറ ചുവടുപിടിച്ച് ലോകത്താകമാനം പ്രക്ഷോഭങ്ങൾ പടരുകയാണ്. നിരവധി കായിക താരങ്ങൾ വംശീയ വേർതിരിവിനെതിരെ പരസ്യപ്രസ്താവനകളും പ്രതിഷേധങ്ങൾക്ക് ഐക്യദാഢ്യവുമായെത്തി.
ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബദിനായി കളിക്കവേ വംശീയധിക്ഷേപത്തിനിരയായതായി വെളിപ്പെടുത്തിയിരിക്കുകാണ് മുൻ വെസ്റ്റിൻഡീസ് നായകൻ ഡാരൻ സമി. ‘ബ്ലാക്ലൈവ്സ് മാറ്റർ’ കാംപയിന് അകമഴിഞ്ഞ പിന്തുണ നൽകിയ ശേഷമാണ് സമി ആരോപണവുമായി രംഗത്തെത്തിയത്.
‘ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് 'കാലു' എന്നാണ് പലരും വിളിച്ചിരുന്നത്. തന്നെ മാത്രമല്ല ശ്രീലങ്കന്‍ താരം തിസര പെരേരയേയും അങ്ങനെ വിളിച്ചിരുന്നു. കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയത്. അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്’- സമി ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.
എന്നാൽ സംഭവം എപ്പോഴാണെന്നും ആരാണ് ഇങ്ങനെ വിളിച്ചതെന്നും സമി പറഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു.