കൊളംബോ: ശ്രീലങ്കൻ ഒാപണർ ധനുഷ്ക ഗുണതിലകക്ക് ആറ് മത്സരങ്ങളിൽ വിലക്ക്. പെരുമാറ്റദൂഷ്യത്തിന് സസ്പെൻഷൻ നേരിടവെയാണ് ശ്രീലങ്കൻ ക്രിക്കറ്റിെൻറ നടപടി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കിടെ ലൈംഗിക പീഡനാരോപണം നേരിട്ട താരത്തെ കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ബ്രിട്ടീഷുകാരനായ സുഹൃത്തിനും രണ്ട് നോർവീജിയൻ യുവതികൾക്കുമൊപ്പം ടീം ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരു യുവതി ബ്രിട്ടീഷ് യുവാവ് പീഡിപ്പിച്ചുവെന്നാരോപിച്ച് കേസ് നൽകുകയായിരുന്നു. ഗുണതിലകക്കെതിരെ ആരോപണമുണ്ടായിരുന്നില്ല.