പെയ്ൻ മാറാതെ സ്റ്റെയിൻ; ലോകകപ്പിനില്ല
text_fieldsസതാംപ്ടൺ: ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള അവസാന സാധ്യതയും നഷ്ടമായതോടെ ദക്ഷി ണാഫ്രിക്കൻ ലോകകപ്പ് ടീമിൽനിന്ന് പേസ് ബൗളർ ഡെയ്ൽ സ്റ്റെയിനിനെ ഒഴിവാക്കി. േതാ ളിന് പരിക്കേറ്റ താരത്തെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് വിശ്രമം നൽകിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്നത് വൈകുമെന്ന് ഉറപ്പായതോടെയാണ് ടീമിൽനിന്ന് ഒഴിവാക്കുന്നത്. പകരക്കാരനായി ഇടംകൈയൻ പേസർ ബ്യൂറൻ ഹെൻറിക്സിനെ ഉൾപ്പെടുത്തി. വൈകാതെ ടീമിനൊപ്പം ചേരും. െഎ.പി.എല്ലിനിടെയാണ് സ്റ്റെയിനിെൻറ േതാളിന് രണ്ടാംവട്ടം പരിക്കേൽക്കുന്നത്.
ഫിറ്റ്നസ് വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. താരത്തിന് രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്നും ആശങ്കയുണ്ട്. ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങി ഫുട്ബാൾ കളിച്ചെങ്കിലും ബൗൾ ചെയ്യാനായിട്ടില്ല. പരിചയ സമ്പന്നനായ താരത്തിെൻറ മടക്കം ടീമിന് നടുക്കമായെന്ന് ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസിസ് പറഞ്ഞു. ജനുവരിയിൽ അരങ്ങേറ്റം കുറിച്ച ഹെൻറിക്സ് രണ്ട് ഏകദിനങ്ങൾ മാത്രമാണ് കളിച്ചത്.
