റാസല്‍ഖൈമ: ഒഴിവ് സമയങ്ങളില്‍ കളിക്കളത്തിലേക്ക് ഓടുകയെന്ന പഠന കാലത്തുള്ള ശീലം യു.എ.ഇയിലെ പ്രവാസ ജീവിതത്തിലും മുഹമ്മദ് മുസ്തഫ (മുത്തു) തുടരുകയാണ്. റാസൽഖൈമ നഗരസഭയിലെ ജോലി കഴിഞ്ഞ് മലപ്പുറം സ്വദേശി മുത്തു ക്രിക്കറ്റ് കളിക്കളത്തിലത്തെുന്നത് സ്വപ്ന തേരിലേറിയാണ്.
യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമില്‍ പാഡണിയുകയെന്നതാണ് ഈ 24കാരന്‍െറ സ്വപ്നം. ആഗ്രഹം സഫലീകരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ഈ യുവാവ്. ആസ്ത്രേലിയന്‍ ടീം അംഗങ്ങളോട് പ്രത്യേക ആരാധന പുലര്‍ത്തുന്ന മുഹമ്മദ് മുസ്തഫ നാട്ടിലും യു.എ.ഇയിലുമായി ചെറുതും വലുതുമായ വിവിധ ടൂര്‍ണമെൻറുകളില്‍ പങ്കെടുത്തിട്ടുണ്ട്.
ജന്മനാട്ടിലെ ലയണ്‍സ് ആലത്തൂരിന് വേണ്ടിയാണ് താന്‍ ആദ്യമായി പാഡണിഞ്ഞതെന്ന് മുത്തു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഐ.പി.സി.എല്‍, തമിഴ്നട് ജയലളിത തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലും ഹൈദരബാദ്, ബാംഗ്ളൂര്‍, തിരുവനന്തപുരം, കൊച്ചി, ഷാര്‍ജ തുടങ്ങിയിടങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ വിവിധ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. കഴിവിനൊത്ത പ്രോല്‍സാഹനം ലഭിക്കാതിരുന്നതാണ് നാട്ടില്‍ ക്രിക്കറ്റിന്‍െറ ഉയരങ്ങളിലേക്കുള്ള വഴികളില്‍ തനിക്ക് തടസ്സമായതെന്നും മുഹമ്മദ് മുസ്തഫ പരിഭവപ്പെടുന്നു. മുത്തുവിെൻറ പരിഭവം ശരിവെക്കുകയാണ് റാസൽഖൈമ നഗരസഭയുടെ സ്പോര്‍ട്സ് ക്ളബ് കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് വെള്ളല്ലൂര്‍. മികച്ച പ്രതിഭയുള്ള വ്യക്തിയാണ് ഈ യുവാവ്. ഇതിന് ഉദാഹരണമാണ് നാട്ടിലും യു.എ.ഇയിലും വിവിധ ക്ളബുകള്‍ക്കായി കളിച്ച് നേടിയ നിരവധി അംഗീകാരങ്ങള്‍. യു.എ.ഇയിലത്തെി ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ മല്‍സരങ്ങളിലെ കളിയിലെ കേമനായും മുത്തു തെരഞ്ഞെടുക്കപ്പെട്ടു.
യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് സമയമെത്തുന്നതിനുള്ള കാത്തിരിപ്പിലാണ് തങ്ങള്‍. ഇതിനായി അധികൃതരുടെ സഹായത്തോടെ മുത്തുവിന് പരിശീലനത്തിന് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സന്ദീപ് തുടര്‍ന്നു.

കേരള ട്വൻറി ട്വൻറി ടീമിലെ കളിക്കാരനായിരുന്ന ജോസ് ജോര്‍ജ്, റാസല്‍ഖൈമ നഗരസഭയിലെ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളുമായ എൻജി. മുഹമ്മദ് ഉമര്‍ ജക്ക, എൻജി. മുഹമ്മദ് റിയാസ്, എൻജി. അബ്ദുല്ല അജ്മല്‍ തുടങ്ങിയവരില്‍ നിന്ന് മികച്ച പ്രോല്‍സാഹനമാണ് തനിക്ക് ലഭിക്കുന്നതെന്നും മുഹമ്മദ് മുസ്തഫ വ്യക്തമാക്കി. കൊമേഴ്സ് ബിരുദധാരിയായ മുത്തു മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ അരങ്ങത്തുപറമ്പില്‍ അബൂബക്കര്‍-^മറിയം ദമ്പതികളുടെ മകനാണ്.