You are here
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
ആശ്വാസം നൽകുന്ന വിധിയെന്ന് ശ്രീശാന്ത്
ന്യൂഡൽഹി: ഒത്തുകളിയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബി.സി.സി.െഎ) ഏർെപ്പടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. 2013ലെ െഎ.പി.എൽ ഒത്തുകളി കേസിൽ ശ്രീശാന്ത് കുറ്റക്കാരനാണെന്ന നിലപാട് ആവർത്തിച്ച സുപ്രീംകോടതി ‘നിർദയമായ ശിക്ഷ’യാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശ്രീശാന്തിന് നൽകിയതെന്ന് വ്യക്തമാക്കി.
ശ്രീശാന്തിനെതിരെ കൈക്കൊണ്ട ശിക്ഷാ നടപടി മൂന്ന് മാസത്തിനകം പുനഃപരിേശാധിക്കാനും ബി.സി.സി.െഎേയാട് ജസ്റ്റിസുമാരായ അശോക് ഭൂഷൺ കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ആജീവനാന്ത വിലക്ക് എടുത്തുകളഞ്ഞ തങ്ങളുടെ ഉത്തരവ് ശ്രീശാന്തിനെതിരായ ക്രിമിനൽ നടപടിക്രമങ്ങളെ ഒരു തരത്തിലും ബാധിക്കിെല്ലന്നും അത് അതിെൻറ വഴിക്ക് മുന്നോട്ടുപോകുമെന്നും ബെഞ്ച് തുടർന്നു.
എന്നാൽ, ക്രിമിനൽ നടപടിയുടെ മാനദണ്ഡെത്തക്കാൾ ഉയർന്ന തരത്തിലുള്ളതായിപ്പോയി അച്ചടക്ക നടപടിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആജീവനാന്ത വിലക്കുപോലുള്ള കടുത്ത ശിക്ഷാനടപടികൾ എല്ലാ കേസുകളിലും പ്രയോഗിക്കരുതെന്നും ബി.സി.സി.െഎ ചൂണ്ടിക്കാട്ടി. തനിക്ക് ഏറെ ആശ്വാസം നൽകിയ വിധിയാണിതെന്ന് ശ്രീശാന്ത് പറഞ്ഞു. കളിക്കാനുള്ള ശാരീരിക ക്ഷമത തനിക്കുണ്ടെന്നാണ് കരുതുന്നത്. പുതിയ സീസണിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാനാകുമെന്നാണ് താൻ കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ആളെന്ന നിലയിൽ പൊതുതെരഞ്ഞെടുപ്പുവേളയിൽ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുമോ എന്ന േചാദ്യത്തിന് തന്നിലെ രാഷ്ട്രീയം അവിടെയുണ്ടാകുമെങ്കിലും ഇപ്പോൾ കളിക്കാണ് പ്രഥമ പരിഗണനയെന്നായിരുന്നു മറുപടി. ബി.സി.സി.െഎയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.