കുടുംബത്തിൻെറ ഫോട്ടോ ഫേസ്ബുക്കിലിട്ട ഷമിക്കെതിരെ ആരാധക 'അക്രമം'

11:32 AM
26/12/2016

കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഒരു വിഭാഗം ആരാധകരുടെ ആക്രമണം. ഞായറാഴ്ച ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള കുടുംബ ഫോട്ടോ ഫേസ്ബുക്കിൽ പങ്ക് വെച്ചതോടെയാണ് ഷമിയുടെ പേജിൽ അസഭ്യങ്ങളും മോശംട്രോളുകളും നിറഞ്ഞത്. ഭാര്യയുടെ വസ്ത്രധാരണത്തെ എതിർത്ത് കൊണ്ടുള്ള മറുപടികളാണ് ഷമിക്ക് ലഭിച്ചത്. 

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന ഷമി സോഷ്യൽ മീഡിയയിലെ മോശം അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് സോഷ്യൽ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഷമിയെ പിന്തുണച്ചെത്തി. നാണക്കേടുണ്ടാക്കുന്ന  അഭിപ്രായങ്ങൾ ആണിതെന്നും മുഹമ്മദ് ഷമിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും കൈഫ് പറഞ്ഞു. രാജ്യത്ത് ഇതിനേക്കാൾ  വലിയ പ്രശ്നങ്ങളുണ്ടെന്നും കൈഫ് ഒാർമിപ്പിക്കുന്നു.
 

COMMENTS