ഇസ്ലാമാബാദ്: സീനിയർ താരങ്ങളെ കൈവിട്ട് ഏകദിന ലോകകപ്പിനുള്ള പാകിസ്താെൻറ സാ ധ്യത ടീം. 23 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഉമർ അക്മൽ, വഹാബ് റിയാസ്, അഹമ്മദ് ഷെഹ്സാ ദ് തുടങ്ങിയവർ പുറത്തായി. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സമാപിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം.
ഏപ്രിൽ 15നും 16നുമായി ലാഹോറിലെ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന രണ്ടു ദിവസത്തെ ഫിറ്റ്നസ് ക്യാമ്പിനു പിന്നാലെ 18ന് അന്തിമ ടീമിനെ പ്രഖ്യാപിക്കും. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ അരങ്ങേറിയ നാലു പേർ ടീമിലുണ്ട്. ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും പേരെടുത്ത പേസ് ബൗളർ മുഹമ്മദ് അബ്ബാസ്, ഒാപണിങ്ങിൽ അരങ്ങേറ്റം കുറിച്ച് അഞ്ചാം മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ഷാൻ മസൂദ്, ആസ്ട്രേലിയയുടെ ഷെയ്ൻ വാട്സൻ ‘സൂപ്പർ ഫാസ്റ്റ് ടീൻ’ എന്ന് വിശേഷിപ്പിച്ച മുഹമ്മദ് ഹസ്നൈൻ, സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച ഒാപണർ ആബിദ് അലി എന്നിവരാണ് ഏവരെയും ഞെട്ടിച്ച് സാധ്യത ടീമിലെത്തിയത്.
2017ന് ശേഷം ടീമിൽ ഇടം നേടാതെ പോയ വഹാബ് റിയാസിനെ പരിഗണിച്ചില്ല. 2015 ലോകകപ്പിൽ പാകിസ്താെൻറ മികച്ച താരമായിരുന്നു റിയാസ്. സാധ്യതാ ടീം: സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), ആബിദ് അലി, ആസിഫ് അലി, ബാബർ അസം, ഫഹിം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് സുഹൈൽ, ഹസൻ അലി, ഇമാദ് വസിം, ഇമാമുൽ ഹഖ്, ജുനൈദ് ഖാൻ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിർ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, നവാസ്, റിസ്വാൻ, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, ശുെഎബ് മാലിക്, ഉസ്മാൻ ഷിൻവാരി, യാസിർ ഷാ.