ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം വേണ്ടെന്ന് സി.സി.െഎ
text_fieldsമുംബൈ: വരാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ-പാക് മത്സരം ഒഴിവാ ക്കണമെന്ന് ബി.സി.സി.െഎയോട് ക്രിക്കറ്റ് ക്ലബ് ഒാഫ് ഇന്ത്യ (സി.സി.െഎ). പുൽവാമ ആക്രമണ ത്തിെനതിരെ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പരസ്യമായി രംഗത്തുവരാത്തതിനെ തുടർന്നാണ് ഇന്ത്യ-പാക് മത്സരത്തെ എതിർക്കുന്നതെന്ന് സി.സി.െഎ സെക്രട്ടറി സുരേഷ് ബഫ്ന പറഞ്ഞു.
തങ്ങൾ കായികരംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും രാജ്യമാണ് വലുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുൽവാമ ആക്രമണത്തെ തുടർന്ന് നടന്ന ബോർഡ് യോഗത്തിെൻറ തീരുമാനപ്രകാരം മുംബൈ ബാർബൗൺ സ്റ്റേഡിയത്തിലെ ഇംറാൻ ഖാൻ ചിത്രങ്ങൾ മൂടിവെച്ചു. ഇംറാൻ ഖാൻ ചിത്രങ്ങൾ പൂർണമായും നീക്കംചെയ്യുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായും ബഫ്ന പറഞ്ഞു. ലോകകപ്പിെൻറ ഗ്രൂപ്പ് റൗണ്ടിൽ ജൂൺ 16നാണ് ഇന്ത്യx പാക് മത്സരം.
