ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ; തെറ്റു പറ്റിയതായി അമ്പയർ

16:48 PM
21/07/2019
over-throw2-21-7-19.jpg

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ ഓവർത്രോ റൺസ് അനുവദിച്ചതിൽ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച് അമ്പയർ. ഓവർത്രോയിൽ ആറ് റൺസ് അനുവദിച്ച ശ്രീലങ്കൻ അമ്പയർ കുമാർ ധർമസേനയാണ് അബദ്ധം പറ്റിയതായി സമ്മതിച്ചത്. ഓവർത്രോയിൽ ഒരു റൺസ് അധികമായി നൽകിയത് മത്സരത്തിൽ ഏറെ നിർണായകമായിരുന്നു. 

ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിലെ അവസാന ഓവറിലാണ് വിവാദ ഓവർത്രോ സംഭവിച്ചത്. ന്യൂസിലാൻഡിന്‍റെ ഗുപ്ടിൽ വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബെൻ സ്റ്റോക്ക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പോകുകയായിരുന്നു. ഫീൽഡർ പന്ത് എറിയുമ്പോൾ ബാറ്റ്സ്മാന്മാർ ഒരു റൺസ് മാത്രമായിരുന്നു മുഴുവനാക്കിയിരുന്നത്. എന്നാൽ, അമ്പയർ ഇതിന് ആറ് റൺസ് അനുവദിച്ചു. 

ബൗണ്ടറി അടക്കം അഞ്ച് റൺസായിരുന്നു അനുവദിക്കേണ്ടിയിരുന്നത് എന്ന് പിന്നീട് ടി.വി റീപ്ലേകളിൽ വ്യക്തമായിരുന്നു. അംപയർക്ക് തെറ്റുപറ്റിയതായി മുൻ അമ്പയർ സൈമൺ ടോഫൽ ഉൾപ്പടെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കളി നിയന്ത്രിച്ച അമ്പയർ കുമാർ ധർമസേന തെറ്റ് സമ്മതിച്ചത്. 

Kumar-darmasena-21-7-19.jpg

തെറ്റ് പറ്റിയതായി സമ്മതിക്കുന്നു. പക്ഷേ, ആ സമയത്ത് ടി.വി റീപ്ലേയിലൂടെ തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നില്ല. ലെഗ് അമ്പയറുമായി കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ ചർച്ച ചെയ്താണ് താൻ തീരുമാനമെടുത്തത്. ഇത് മാച്ച് റഫറിക്കും തേർഡ് അമ്പയർക്കുമെല്ലാം കേൾക്കാൻ കഴിയും. അവരൊന്നും ആ സമയത്ത് മറിച്ച് പറഞ്ഞിട്ടില്ല. അതിനാൽ ആ തീരുമാനത്തിൽ കുറ്റബോധമില്ല -കുമാർ ധർമസേന പറഞ്ഞു. 

Loading...
COMMENTS