ലണ്ടൻ: ക്രിക്കറ്റ് തറവാട്ടിലേക്ക് ലോകകപ്പിെൻറ തിരിച്ചുവരവിന് വ്യാഴാഴ്ച തു ടക്കം. ആതിഥേയരും കിരീടപ്രതീക്ഷയിൽ മുൻപന്തിയിലുള്ള ടീമുമായ ഇംഗ്ലണ്ടും കരുത്തരാ യ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെൻറിന് അരങ്ങുണരുക.
പത്ത് ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ പരസ്പരം മാറ്റുരക്കുന്ന ടൂർണമെൻറിൽ പ്രാഥമിക റൗണ്ടിൽ ഓരോ ടീമിനും ഒമ്പത് കളികൾ വീതമുണ്ടാവും.
2011ൽ നേടിയ രണ്ടാം ലോകകിരീടം കഴിഞ്ഞതവണ നഷ്ടമായത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ പാഡുകെട്ടുന്നത്. ഏകദിന ലോക റാങ്കിങ്ങിൽ ഇംഗ്ലണ്ടിനു പിറകിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ കിരീടപ്രതീക്ഷയിലും അമരത്തുതന്നെയാണ്. കരുത്തുറ്റ ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളുമായി സന്തുലിതമായ സംഘവുമായി എത്തിയ ഇന്ത്യയുടെ ആദ്യ കളി അടുത്തമാസം അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ്.