Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കയെ 104...

ദക്ഷിണാഫ്രിക്കയെ 104 റൺസിന്​ തകർത്തു; ഇംഗ്ലണ്ടിന്​ ഗംഭീര തുടക്കം

text_fields
bookmark_border
ben-stocks-23
cancel

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ ആദ്യ കിരീടം നേടുകയെന്ന സ്വപ്​നത്തിലേക്ക്​ സ്വന്തം തട്ടകത്തിൽ പാഡുകെട്ടുന്ന ക്രിക് കറ്റി​​െൻറ തറവാട്ടുകാർക്ക്​ മിന്നുന്ന ജയത്തോടെ തുടക്കം. ടൂർണമ​െൻറിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിനാ ണ്​ ഇംഗ്ലണ്ട്​ തകർത്തത്​. സ്​കോർ: ഇംഗ്ലണ്ട്​ 311/8 (50), ദക്ഷിണാഫ്രിക്ക 207 (39.5).

ടോ​സ്​ ന​ഷ്​​ട​മാ​യി​ട്ടും ആ​ദ് യം ബാ​റ്റി​ങ്ങി​ന്​ അ​വ​സ​രം ല​ഭി​ച്ച ഇം​ഗ്ല​ണ്ട്​ മുൻനിര ബാറ്റ്​സ്​മാന്മാരുടെ കരുത്തിൽ 311 റ​ൺ​സ​ടി​ച്ചപ്പേ ാൾ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്​ ഒന്ന്​ പൊരുതി​േനാക്കാൻ പോലുമായില്ല. ഒാൾറൗണ്ട്​ മികവുമായി ഇംഗ്ലണ്ടിനെ ജയ ത്തിലേക്ക്​ നയിച്ച ബെൻ സ്​റ്റോക്​സാണ്​ കളിയി​ലെ കേമൻ. 89 റൺസടിച്ച സ്​റ്റോക്​സ്​ രണ്ട്​ വീതം വിക്കറ്റും ക്യാച ്ചുമെടുത്തു. ആ​ൻ​ഡി​ലെ ഫെ​ഹ്​​ലു​ക്​​വാ​യോയെ പുറത്താക്കാൻ സ്​ക്വയർലെഗ്ഗിൽ സ്​റ്റോക്സെടുത്ത അക്രോബാറ്റ ിക്​ ക്യാച്ച്​ തകർപ്പനായിരുന്നു.

ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വി​ൻ​റ​ൺ ഡി​കോ​ക്​ (68), വാ​ൻ​ഡ​ർ ഡ്യൂ​സ​ൻ (50) എന ്നിവർ മാത്രമാണ്​ പിടിച്ചുനിന്നത്​. എ​യ്​​ഡ​ൻ മാ​ർ​ക്രാം (11), ക്യാ​പ്​​റ്റ​ൻ ഫാ​ഫ്​ ഡു​പ്ല​സി​സ്​ (5), ജെ.​പി. ഡു​മ ി​നി (8), ഡ്വൈ​ൻ പ്രി​േ​ട്ടാ​റി​യ​സ്​ (1), ഹാ​ഷിം ആം​ല (13), ഫെ​ഹ്​​ലു​ക്​​വാ​യോ (24), കാഗിസോ റബാദ (11), ഇംറാൻ താഹിർ (0) എ​ന്ന ി​വ​രാ​ണ്​ പുറത്തായത്​. ജോ​ഫ്ര ആ​ർ​ച്ച​ർ മൂ​ന്നും ലിയാം പ്ലങ്കറ്റ്​ രണ്ടും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.


നേരത്തേ ആ​റ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ ബാ​റ്റ്​​സ്​​മാ​ന്മാ​രി​ൽ നാ​ലു പേ​രും അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ​താ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ തു​ണ​യാ​യ​ത്. 89 റ​ൺ​സു​മാ​യി ബെ​ൻ സ്​​റ്റോ​ക്​​സ്​ ടോ​പ്​​സ്​​കോ​റ​റാ​യ​പ്പോ​ൾ ക്യാ​പ്​​റ്റ​ൻ ഒാ​യി​ൻ മോ​ർ​ഗ​ൻ (57), ജാ​സ​ൺ റോ​യ്​ (54), ജോ ​റൂ​ട്ട്​ (51) എ​ന്നി​വ​രും തി​ള​ങ്ങി. ടൂ​ർ​ണ​മ​െൻറി​​െൻറ താ​ര​ങ്ങ​ളാ​വു​മെ​ന്ന്​ പ്ര​വ​ചി​ക്ക​പ്പെ​ട്ട ജോ​സ്​ ബ​ട്​​ല​റും (18) ജോ​ണി ബെ​യ​ർ​സ്​​റ്റോ​യും (0) കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രി​ൽ ലു​ൻ​ഗി എ​ൻ​ഗി​ഡി മൂ​ന്നും കാ​ഗി​സോ റ​ബാ​ദ, ഇം​റാ​ൻ താ​ഹി​ർ എ​ന്നി​വ​ർ ര​ണ്ടു വീ​ത​വും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. എ​ന്നാ​ലും മൂ​വ​രും 60 റ​ൺ​സി​ന്​ മേ​ൽ വ​ഴ​ങ്ങി​യ​ത്​ ടീ​മി​ന്​ ക്ഷീ​ണ​മാ​യി.

ടോ​സ്​ നേ​ടി ബൗ​ളി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക പി​ച്ചി​ലെ ഇൗ​ർ​പ്പം മു​ത​ലെ​ടു​ക്കാ​ൻ പേ​സ്​ ബൗ​ള​ർ​മാ​രെ ആ​ശ്ര​യി​ക്കു​മെ​ന്ന ധാ​ര​ണ തി​രു​ത്തി ലെ​ഗ്​​സ്​​പി​ന്ന​ർ താ​ഹി​റി​നെ കൊ​ണ്ടാ​ണ്​ ക്യാ​പ്​​റ്റ​ൻ ഫാ​ഫ്​ ഡു​പ്ല​സി​സ്​ ബൗ​ളി​ങ്​ തു​ട​ങ്ങി​യ​ത്. ലെ​ഗ്​​സ്​​പി​ന്ന​ർ​മാ​ർ​ക്കെ​തി​രെ മോ​ശം റെ​ക്കോ​ഡു​ള്ള ബെ​യ​ർ​സ്​​റ്റോ​യെ​യും റോ​യി​യെ​യും ത​ള​ക്കാ​നു​ള്ള അ​പ്ര​തീ​ക്ഷി​ത നീ​ക്കം ര​ണ്ടാം പ​ന്തി​ൽ​ത​ന്നെ വി​ജ​യം കാ​ണു​ക​യും ചെ​യ്​​തു. ലെ​ഗ്​​ബ്രേ​ക്കി​ൽ ബാ​റ്റു​വെ​ച്ച ബെ​യ​ർ​സ്​​റ്റോ വി​ക്ക​റ്റി​ന്​ പി​റ​കി​ൽ ഡി​കോ​ക്കി​ന്​ ക്യാ​ച്ച്​ ന​ൽ​കി. ര​ണ്ടാം വി​ക്ക​റ്റി​ൽ റോ​യി​യും റൂ​ട്ടും ഒ​രു​മി​ച്ച​തോ​ടെ റ​ണ്ണൊ​ഴു​കി. അ​നാ​യാ​സം സ്​​കോ​ർ ചെ​യ്​​ത ഇ​രു​വ​രും സ്​​കോ​ർ 18 ഒാ​വ​റി​ൽ നൂ​റ്​ ക​ട​ത്തി. ​

േറാ​യ്​ 53 പ​ന്തി​ൽ എ​ട്ട്​ ത​വ​ണ അ​തി​ർ​ത്തി ക​ട​ത്തി​യ​പ്പോ​ൾ റൂ​ട്ട്​ 59 പ​ന്തി​ൽ അ​ഞ്ച്​ ഫോ​ർ നേ​ടി. എ​ന്നാ​ൽ, നാ​ല്​​ റ​ൺ​സി​​െൻറ ഇ​ട​വേ​ള​യി​ൽ ഇ​രു​വ​രും പു​റ​ത്താ​യി. റോ​യി​യെ ആ​ൻ​ഡി​ലെ ഫെ​ഹ്​​ലു​ക്​​വാ​യോ​യു​ടെ പ​ന്തി​ൽ ഡു​പ്ല​സി​സ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ റൂ​ട്ടി​നെ റ​ബാ​ദ​യു​ടെ പ​ന്തി​ൽ ഡു​മി​നി ക്യാ​ച്ച്​ ചെ​യ്​​തു. 20ാം ഒാ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റി​ന്​ 111 എ​ന്ന നി​ല​യി​ലാ​യി​ട്ടും ഇം​ഗ്ല​ണ്ട്​ ത​ള​ർ​ന്നി​ല്ല. നാ​ലാം വി​ക്ക​റ്റി​ന്​ ഒ​ത്തു​ചേ​ർ​ന്ന മോ​ർ​ഗ​നും സ്​​റ്റോ​ക്​​സും സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ട്​ പ​ടു​ത്തു​യ​ർ​ത്തി സ്​​കോ​ർ 200 ക​ട​ത്തി.


37ാം ഒാ​വ​റി​ൽ 217ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ഇൗ ​പാ​ർ​ട്​​ണ​ർ​ഷി​പ്​ പൊ​ളി​ഞ്ഞ​ത്. 60 പ​ന്തി​ൽ മൂ​ന്ന്​ സി​ക്​​സും നാ​ല്​ ഫോ​റും പാ​യി​ച്ച മോ​ർ​ഗ​നെ താ​ഹി​റി​​െൻറ പ​ന്തി​ൽ മാ​ർ​ക്രം പി​ടി​കൂ​ടി​യ​പ്പോ​ൾ ആ​റാ​മ​നാ​യെ​ത്തി​യ​ത്​ ഗം​ഭീ​ര ഫോ​മി​ലു​ള്ള ബ​ട്​​ല​ർ. എ​ന്നാ​ൽ, ബ​ട്​​ല​റി​ന്​ ക​ത്തി​ക്ക​യ​റാ​ൻ അ​വ​സ​രം ന​ൽ​കാ​തെ എ​ൻ​ഗി​ഡി മ​ട​ക്കി​യ​ശേ​ഷം ആ​ർ​ക്കും കാ​ര്യ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല. മു​ഇൗ​ൻ അ​ലി (3), ക്രി​സ്​ വോ​ക്​​സ്​ (13) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യ​പ്പോ​ൾ 79 പ​ന്തി​ൽ ഒ​മ്പ​ത്​ ഫോ​ർ അ​ടി​ച്ച സ്​​റ്റോ​ക്​​സ്​ ആ​ണ്​ സ്​​കോ​ർ 300 ക​ട​ത്തി​യ​ത്.

സ്​​കോ​ർ​േ​ബാ​ർ​ഡ്​
ഇം​ഗ്ല​ണ്ട്​: റോ​യ്​ സി ​ഡു​പ്ല​സി​സ്​ ബി ​ഫെ​ഹ്​​ലു​ക്​​വാ​യോ 54, ബെ​യ​ർ​സ്​​റ്റോ സി ​ഡി​കോ​ക്​ ബി ​താ​ഹി​ർ 0, റൂ​ട്ട്​ സി ​ഡു​മി​നി ബി ​റ​ബാ​ദ 51, മോ​ർ​ഗ​ൻ സി ​മാ​ർ​ക്രാം ബി ​താ​ഹി​ർ 57, സ്​​റ്റോ​ക്​​സ്​ സി ​ആം​ല ബി ​എ​ൻ​ഗി​ഡി 89, ബ​ട്​​ല​ർ ബി ​എ​ൻ​ഗി​ഡി 18, മു​ഇൗ​ൻ സി ​ഡു​പ്ല​സി​സ്​ ബി ​എ​ൻ​ഗി​ഡി 3, വോ​ക്​​സ്​ സി ​ഡു​പ്ല​സി​സ്​ ബി ​റ​ബാ​ദ 13, പ്ല​ങ്ക​റ്റ്​ നോ​ട്ടൗ​ട്ട്​ 9, ആ​ർ​ച്ച​ർ നോ​ട്ടൗ​ട്ട്​ 7, എ​ക്​​സ്​​ട്ര 10, ആ​കെ 50 ഒാ​വ​റി​ൽ എ​ട്ടി​ന്​ 311.
വി​ക്ക​റ്റ്​ വീ​ഴ്​​ച 1/1, 2/107, 3/111, 4/217, 5/247, 6/260, 7/285, 8/300.

ബൗ​ളി​ങ്​: താ​ഹി​ർ 10 0 61 2, എ​ൻ​ഗി​ഡി 10 0 66 3, റ​ബാ​ദ 10 0 66 2, പ്രി​േ​ട്ടാ​റി​യ​സ്​ 7 0 42 0, ഫെ​ഹ്​​ലു​ക്​​വാ​േ​യാ 8 0 44 1, ഡു​മി​നി 2 0 14 0, മാ​ർ​ക്രാം 3 0 16 0.

ദക്ഷിണാഫ്രിക്ക: ഡികോക്​ സി റൂട്ട്​ ബി പ്ലങ്കറ്റ്​ 68, ആംല സി ബട്​ലർ ബി പ്ലങ്കറ്റ്​ 13, മാർക്രാം സി റൂട്ട്​ ബി ആർച്ചർ 11, ഡുപ്ലസിസ്​ സി അലി ബി ആർച്ചർ 5, വാൻഡർ ഡ്യൂസൻ സി അലി ബി ആർച്ചർ 50, ഡുമിനി സി സ്​ റ്റോക്​സ്​ ബി അലി 8, പ്രി​േട്ടാറിയസ്​ റണ്ണൗട്ട്​ 1, ഫെഹ്​ ലുക്​വായോ സി സ്​റ്റോക്​സ്​ ബി റാഷിദ്​ 24, റബാദ സി പ്ലങ്കറ്റ്​ ബി സ്​റ്റോക്​സ്​ 11, എൻഗിഡി നോട്ടൗട്ട്​ 6, താഹിർ സി റൂട്ട്​ ബി സ്​റ്റോക്​സ്​ 0, എക്​സ്​ട്ര 10, ആകെ 39.5 ഒ ാവറിൽ 207 ഒാൾഒൗട്ട്​്​.

വിക്കറ്റ്​ വീഴ്​ച: 1/36, 2/44, 3/129, 4/142, 5-144, 6/167, 7/180, 8/193, 9/207, 10/207.
ബൗളിങ്​: വോക്​സ്​ 5 0 24 0, ആർച്ചർ 7 1 27 3, റാഷിദ്​ 8 0 35 1, അലി 10 0 63 1, പ്ലങ്കറ്റ്​ 7 0 37 2, സ്​റ്റോക്​സ്​ 2.5 0 12 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaenglandmalayalam newssports newsICC World Cup 2019
News Summary - Cricket world cup 2019-Sports news
Next Story