Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണ മേഖല അണ്ടർ-23...

ദക്ഷിണ മേഖല അണ്ടർ-23 വനിത ക്രിക്കറ്റ്​: കർണാടകയെ തകർത്ത്​ കേരളം റണ്ണറപ്പ്​ 

text_fields
bookmark_border
ദക്ഷിണ മേഖല അണ്ടർ-23 വനിത ക്രിക്കറ്റ്​: കർണാടകയെ തകർത്ത്​ കേരളം റണ്ണറപ്പ്​ 
cancel

ഹൈദരാബാദ്​: അണ്ടർ-23 വനിത ക്രിക്കറ്റ്​ ദക്ഷിണ മേഖല ടൂർണമ​​െൻറിൽ കേരളം റണ്ണറപ്പായി. അവസാന മത്സരത്തിൽ കർണാടകയെ 81 റൺസിന് തകർത്ത്​ 16 പോയൻറുമായി ആന്ധ്രപ്രദേശിനൊപ്പം തലപ്പത്തെത്തിയെങ്കിലും റൺ ശരാശരിയിൽ രണ്ടാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെടുകയായിരുന്നു. 

കർണാടകക്കെതിരെ ആദ്യം ബാറ്റുചെയ്​ത കേരളം 50 ഒാവറിൽ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 157 റൺസാണെടുത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയെ കേരള ബൗളർമാർ 29.2 ഒാവറിൽ 76 റൺസിന്​ പുറത്താക്കുകയായിരുന്നു. എ​േട്ടാവറിൽ 12 റൺസ്​ മാത്രം വഴങ്ങി അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ മിന്നു മണിയാണ് കേരള ബൗളർമാരിൽ തിളങ്ങിയത്​.

കീർത്തി ജെയിംസ്​ മൂന്നും വിപ്​സ ജോസഫ്​ രണ്ടും വിക്കറ്റെടുത്തു. നേരത്തേ, നായിക എസ്​. സജ്​നയും (46) എ. അക്ഷയയും (39) കാഴ്​ചവെച്ച മികച്ച ബാറ്റിങ്ങാണ്​ കേരള സ്​കോർ 150 കടത്തിയത്​. ദക്ഷിണ മേഖല അണ്ടർ^23 വനിത ക്രിക്കറ്റ്​ ടൂർണമ​​െൻറിൽ റണ്ണറപ്പായ കേരള ടീം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsU23 womens
News Summary - cricket- Sports news
Next Story