മോസ്കോ: ലോകത്ത് ഫുട്ബാൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള കായിക വിനോദമായി കണക്കാപ്പെടുന്നത് ക്രിക്കറ്റാണ്. എന്നാൽ ക്രിക്കറ്റിനെ കായിക ഇനമായി അംഗീകരിക്കാൻ റഷ്യ ഒരുക്കമല്ല.
ഇംഗ്ലണ്ടിെൻറ ലോകകപ്പ് വിജയഭേരിയുടെ പിറ്റേ ദിവസമാണ് ഇതുസംബന്ധിച്ച് റഷ്യൻ കായിക മന്ത്രാലയം ഉത്തരവിട്ടത്. ഒരു കായികയിനമായി പരിഗണിക്കാന്‍ വേണ്ട ഗുണങ്ങളൊന്നും ക്രിക്കറ്റിനില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിന് പുറമേ തായ് ബോക്സിങ്ങും കായികയിനമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.