സുപ്രീംകോടതി വിധിയിൽ സന്തോഷം; ക്രിക്കറ്റ് കളിക്കാൻ സാധിക്കും -ശ്രീശാന്ത്

11:18 AM
15/03/2019
sreesanth

ന്യൂഡൽഹി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീംകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. അഞ്ച് വർഷത്തിൽ കൂടുതൽ പുതിയ അച്ചടക്ക നടപടി വരാൻ സാധ്യതയില്ല. ഇപ്പോൾ തന്നെ വിലക്ക് ആറു വർഷം പൂർത്തിയായി. ഭാവിയിൽ ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. 

അനുകൂല വിധിക്കായി ആറു വർഷം കാത്തിരുന്നു. ഇനിയും കാത്തിരിക്കാൻ തയാറാണ്. ക്രിക്കറ്റ് കളിക്കാനായി കഴിഞ്ഞ ആറു മാസമായി പരിശീലനം തുടങ്ങിയിട്ടുണ്ട്. 

സെപ്റ്റംബറിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അനുവാദം വാങ്ങി സ്ക്വോട്ടിഷ് ലീഗിൽ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

Loading...
COMMENTS