ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിൽ വാതുവെപ്പ്
text_fieldsന്യൂഡൽഹി: കഴിഞ്ഞവർഷം ശ്രീലങ്കയിലെ ഗാലെയിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ വാതുവെപ്പ് വിവാദം. വാതുവെപ്പുകാരുടെ ഇഷ്ടാനുസരണം തയാറാക്കിയ പിച്ചിലാണ് മത്സരം നടത്തിയതെന്ന വിവരം അല്‍ ജസീറ ടെലിവിഷന്‍ ഒളികാമറ ഓപറേഷനിലൂടെ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഐ.സി.സി അന്വേഷണം ആരംഭിച്ചു.
മുംബൈ സ്വദേശിയും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവും വാതുവെപ്പ് സംഘാംഗവുമായ റോബിന് മോറിസാണ് ഒളികാമറ ഓപറേഷനില്‍ കുടുങ്ങിയത്. ഗാലെയിലെ ഗ്രൗണ്ട്സ്മാന് കൈക്കൂലി കൊടുത്ത് തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പിച്ച് നിർമിച്ചുവെന്ന് മോറിസ് ചാനലിനോട് വ്യക്തമാക്കുന്നുണ്ട്.
ബാറ്റിങ്ങിനോ ബൗളിങ്ങിനോ അനുകൂലമായ രീതിയിൽ പിച്ച് തയാറാക്കുമെന്ന് അവകാശപ്പെട്ട ഗാലെയിലെ ക്യൂറേറ്ററും അസിസ്റ്റൻറ് മാനേജറുമായ തരംഗ ഇന്‍ഡിക സംഭവത്തിൽ പ്രതിസ്ഥാനത്ത് വന്നേക്കും. കഴിഞ്ഞ ജൂലൈ 26നായിരുന്നു വിവാദമായ ടെസ്റ്റ് അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ 304 റൺസിന് വിജയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
