ക്രി​ക്ക​റ്റ്​ ക​മ​ൻ​റ​റി​യു​മാ​യി ആ​കാ​ശ​വാ​ണി

22:51 PM
10/09/2019
മും​ബൈ: റേ​ഡി​യോ ക​മ​ൻ​റ​റി​യു​ടെ ആ​രോ​ഹ​ണ അ​വ​രോ​ഹ​ണ​ത്തി​നൊ​പ്പം ബൗ​ണ്ട​റി​യും സി​ക്​​സ​റും മ​ന​സ്സി​ലു​റ​പ്പി​ച്ച ക്രി​ക്ക​റ്റ്​ ആ​വേ​ശ​ത്തി​ലേ​ക്ക്​ ബി.​സി.​സി.​െ​എ​യും ആ​കാ​ശ​വാ​ണി​യും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു. ടി.​വി -ഡി​ജി​റ്റ​ൽ ലൈ​വി​​െൻറ കാ​ല​ത്തി​ൽ നി​ല​ച്ചു​പോ​യ റേ​ഡി​യോ ക​മ​ൻ​റ​റി പു​ന​രാ​രം​ഭി​ക്കാ​ൻ ബി.​സി.​സി.​െ​എ ആ​കാ​ശ​വാ​ണി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ര​ണ്ടു വ​ർ​ഷ​​ത്തേ​ക്കാ​ണ്​ സം​പ്രേ​ഷ​ണാ​വ​കാ​ശം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ പു​റ​മെ, ര​ഞ്​​ജി ​േ​ട്രാ​ഫി, ​ദു​ലീ​പ്​ ട്രോ​ഫി, സ​യ്​​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി, ഇ​റാ​നി ക​പ്പ്​ തു​ട​ങ്ങി​യ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളും ആ​കാ​ശ​വാ​ണി സം​പ്രേ​ഷ​ണം ചെ​യ്യും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ധ​ർ​മ​ശാ​ല ട്വ​ൻ​റി20​യാ​വും ഇ​തു​പ്ര​കാ​രം ആ​ദ്യ​മാ​യി ആ​കാ​ശ​വാ​ണി​യി​ലൂ​ടെ വി​വ​രി​ക്ക​പ്പെ​ടു​ന്ന​ത്. 
 
Loading...
COMMENTS