മുംബൈ: കോവിഡ്-19 മഹാമാരിയിൽ കായിക മൈതാനങ്ങൾക്ക് പുട്ട് വീണതിനെത്തുടർന്ന് കളി ക്കാരുടെ പ്രതിഫലം വെട്ടിച്ചുരുക്കുന്ന വാർത്ത മാത്രമാണ് കാണാനാകുന്നത്. എന്നാൽ ഈ പ ്രതിസന്ധിഘട്ടത്തിൽ ബോർഡുമായി കരാറിലുള്ള മുഴുവൻ ക്രിക്കറ്റ് താരങ്ങളുടെയും വേതന കുടിശ്ശിക കൊടുത്തുതീർക്കുകയും സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് വരുത്തുകയില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ആസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ് ബോർഡുകൾ കളിക്കാരോട് വേതനം കുറക്കാൻ ആവശ്യപ്പെടുേമ്പായാണ് നടപടി. സാമ്പത്തിക വർഷം അവസാനം വരെയുള്ള ഇന്ത്യ, ഇന്ത്യ ‘എ’ ടീം കളിക്കാരുടെ മുഴുവൻ മാച്ച്ഫീയും വിതരണം ചെയ്ത് കഴിഞ്ഞതായി ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോർഡിെൻറ സാമ്പത്തിക ഭദ്രതയുടെ ബലത്തിൽ പ്രതിസന്ധി കളിക്കാരെ ബാധിക്കാത്ത തരത്തിൽ ബി.സി.സി.ഐ മറികടക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.