തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സ ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് 50 ലക്ഷം രൂപ നല്‍കും. കേന്ദ്ര സര്‍ക്കാറിന് നല്കിയ 50 ലക്ഷത്തിന് പുറമെയാണിത്.
ബി.സി.സി.ഐ ജോയൻറ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികൾ, ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിമാർ എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ല അസോസിയേഷന് ഓരോ ലക്ഷം രൂപ വീതം നല്‍കും, കൂടാതെ കളിക്കാർ, മുന്‍ താരങ്ങള്‍, ഒഫീഷ്യലുകൾ, ഉദ്യോഗസ്ഥര്‍ എന്നിവരിൽനിന്ന് സഹായം തേടും.