Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: പ്രിയപ്പെട്ട ബാറ്റ്​ ലേലത്തിൽ വെച്ച്​ മുഷ്​ഫികുർ റഹീം

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: പ്രിയപ്പെട്ട ബാറ്റ്​ ലേലത്തിൽ വെച്ച്​ മുഷ്​ഫികുർ റഹീം
cancel

ധാക്ക: കോവിഡ്​-19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസമാഹരണത്തിൽ മുൻപന്തിയിലാണ്​ കായിക താരങ്ങൾ. തൻെറ കരി യറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നിലേക്ക്​ നയിച്ച ബാറ്റ്​ ലേലം ചെയ്യാനനൊരുങ്ങുകയാണ്​ ബംഗ്ലാദേശി ക്രിക ്കറ്റർ മുഷ്​ഫിഖുർ റഹീം.

2013ൽ ശ്രീലങ്കക്കെതിരെ ടെസ്​റ്റിൽ ആദ്യമായി ഇരട്ടസെഞ്ച്വറി നേടിയ ബാറ്റായതിനാൽ തന്നെ മുഷ്​ഫിഖിന്​ ഏറെ പ്രിയപ്പെട്ടതാണിത്​. ട്വിറ്ററിലൂടെയാണ്​ ബാറ്റ്​ ലേലത്തിൽ വെക്കുന്ന വിവരം താരം അറിയിച്ചത്​. തങ്ങളു​ടെ പക്കലുള്ള കായിക ഉപകരണങ്ങളും ജഴ്​സിയും മറ്റും ലേലത്തിൽ വെച്ച്​ പാവങ്ങളെ സഹായിക്കാൻ മുന്നോട്ടുവരാൻ ബംഗ്ലാദേശിൻെറ സ്​റ്റാർ ഓൾറൗണ്ടർ ശാകിബുൽ ഹസൻ സഹതാരങ്ങളോട്​ അഭ്യർഥിച്ചിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലണിഞ്ഞ ജഴ്​സി ലേലത്തിൽ വെച്ച ഇംഗ്ലീഷ്​ ക്രിക്കറ്റർ ജോസ്​ ബട്​ലർ 65000 പൗണ്ട്​ സമാഹരിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh cricketsports newscricket newsmushfiqurrahimbat auctioncovid relief
News Summary - COVID-19 relief Mushfiqur Rahim to auction his bat- sports
Next Story