ആലപ്പുഴ: കൂച്ച് ബിഹാർ ട്രോഫിയിൽ സെമി ഫൈനൽ കാണാതെ കേരളം പുറത്തായി. ക്വാർട്ടറിൽ മഹാരാഷ്ട്രയോട് സമനില പാലിച്ചെങ്കിലും ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. സ്കോർ: മഹാരാഷ്ട്ര: 502, 318. കേരളം: 266, 3/211.
മഹാരാഷ്ട്രയെ രണ്ടാം ഇന്നിങ്സിൽ 318 റൺസിന് പുറത്താക്കി അപ്രാപ്യമായ 554 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ വത്സൽ ഗോവിന്ദിെൻറ അപരാജിത സെഞ്ച്വറി (105) മാത്രമായിരുന്നു ആശ്വാസം. ടൂർണമെൻറിൽ 1235 റൺസുമായി ടോപ്സ്കോററായി വത്സൽ. ഒമ്പത് കളികളിലെ 12 ഇന്നിങ്സുകളിൽനിന്ന് ഒരു ട്രിപ്ൾ സഹിതം അഞ്ച് സെഞ്ച്വറിയും ആറ് ഹാഫ് സെഞ്ച്വറിയുമടക്കമാണ് വത്സലിെൻറ നേട്ടം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2019 4:56 PM GMT Updated On
date_range 2019-01-31T22:30:55+05:30വത്സൽ ഗോവിന്ദിെൻറ സെഞ്ച്വറിയും തുണച്ചില്ല; കൂച്ച് ബിഹാർ ട്രോഫിയിൽ കേരളം പുറത്ത്
text_fieldsNext Story