ഇംഗ്ലണ്ട് പര്യടനത്തിൽനിന്ന് പിന്നോട്ടില്ല –പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: 10 കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനം റദ്ദാക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് വസീം ഖാൻ.
അതേസമയം, കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മുൻ നായകൻ മുഹമ്മദ് ഹഫീസ് രണ്ടാമത്തെ പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തി.
പി.സി.ബിയുടെ പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്നാണ് താനും കുടുംബവും വീണ്ടും പരിശോധന നടത്തിയതെന്നും നെഗറ്റിവ് ഫലമാണ് ലഭിച്ചതെന്നും ഹഫീസ് പറഞ്ഞു.
വ്യാഴാഴ്ച കളിക്കാർക്കും ഒഫീഷ്യലുകൾക്കും വീണ്ടും പരിശോധന നടത്തുകയും ജൂൺ 28ന് ഇംഗ്ലണ്ടിലേക്ക് ടീം തിരിക്കുകയും ചെയ്യുമെന്ന് വസീം ഖാൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
