Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്​...

ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരി​േശാധന നടത്താൻ നാഡക്ക്​ സർക്കാർ നിർദേശം

text_fields
bookmark_border
ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരി​േശാധന നടത്താൻ നാഡക്ക്​ സർക്കാർ നിർദേശം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ബി.സി.സി.​െഎ അംഗീകൃത ക്രിക്കറ്റ്​ ടൂർണമ​​​െൻറുകളിൽ പ​െങ്കടുക്കുന്ന താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡക്ക്​ കേന്ദ്രസർക്കാർ നിർദേശം. ലോക ഉത്തേക വിരുദ്ധ എജൻസിയുടെ നിലവാരത്തിൽ പരിശോധന നടത്താനാണ്​ സർക്കാറി​​​​െൻറ നിർദേശം. പുതിയ തീരുമാനത്തി​​​​െൻറ അടിസ്ഥാനത്തിൽ നാഡ ഉദ്യോഗസ്ഥർ ബി.സി.സി.​െഎയുമായി സഹകരിച്ച്​ ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരിശോധന നടത്തുമെന്നാണ്​ റിപ്പോർട്ട്​.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കാൻ ബി.സി.സി.​െഎക്ക്​ മേൽ സമർദ്ദം ചെലുത്തണമെന്ന്​ അന്താരാഷ്​ട്ര എജൻസി വാഡ ​െഎ.സി.സിയോട്​ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്​ കായിക മന്ത്രാലയത്തിനും വാഡ കത്തയച്ചിരുന്നു. ഇതിന്​ പിറകെയാണ്​ സർക്കാർ തലത്തിൽ ഇതിനുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്​. 

നാഡയോട്​ ക്രിക്കറ്റ്​ താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്​. ഇതിന്​ ബി.സി.സി.​െഎ വിസമ്മതിക്കുകയാണെങ്കിൽ സംഘടനക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് കായിക സെക്രട്ടറി​ രാഹുൽ ഭട്​നഗർ പറഞ്ഞു. ഇൗ രഞ്​ജി സീസണിൽ തന്നെ ഉത്തേജക പരിശോധന നടത്താനാണ്​ നാഡയുടെ തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച്​ ബി.സി.സി.​െഎ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഘടന വിഷയം സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIdope testmalayalam newssports newscricket newsindian cricket players
News Summary - Conduct dope tests on Indian cricketers: Govt to NADA-Sports news
Next Story