മുംബൈ: വാംങ്കഡെയിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനിടെ ബൗൺസറേറ്റ് പരി ക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് രണ്ടാം ഏകദിനത്തിനുണ്ടാവില്ല. ഇന്ത്യൻ ഇ ന്നിങ്സിെൻറ 44ാം ഓവറിൽ പാറ്റ് കമ്മിൻസിെൻറ ബൗൺസറിൽ പരിക്കുപറ്റിയ പന്ത് ടീമിനൊപ്പം രണ്ടാം ഏകദിനം നടക്കുന്ന രാജ്കോട്ടിലേക്ക് പോയില്ലെന്നാണ് റിപ്പോർട്ട്.
പ്രത്യേക നിരീക്ഷണത്തിലായിരുന്ന താരം മത്സരത്തിെൻറ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നില്ല. പകരം ലോകേഷ് രാഹുലാണ് വിക്കറ്റ് കീപ്പറായത്.
33 പന്തിൽ 28 റൺസ് നേടിയ പന്ത് അതേ പന്തിൽ പുറത്തായി. പന്തിനുപകരം മനീഷ് പാണ്ഡെയാണ് ഫീൽഡ് ചെയ്തത്. രണ്ടാം ഏകദിനം വെള്ളിയാഴ്ച രാജ്കോട്ടിൽ നടക്കും.