Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലീഡ് വഴങ്ങി; കേരളം തകരുന്നു
text_fieldsbookmark_border
വല്‍സാദ് (ഗുജറാത്ത്): സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളം തകരുന്നു. ഒന്നാം ഇന്നിങ്സില്‍ 137 റണ്‍സ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 161ന് മറുപടിയായി ഗുജറാത്ത് 298 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേല്‍ (80), രാഹുല്‍ ഷാ (85) എന്നിവരുടെ മികവിലാണ് ആതിഥേയര്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കേരളത്തിന്‍െറ ആതിഫ് ബിന്‍ അഷ്റഫ് ആറ് വിക്കറ്റ് പ്രകടനവുമായി തിളങ്ങി.ശനിയാഴ്ച കളി അവസാനിക്കുമ്പോള്‍ സഞ്ജു സാംസണ്‍ (0) ക്രീസിലുണ്ട്. ഓപണര്‍മാരായ വിഷ്ണു ബാബു (0), മുഹമ്മദ് അസ്ഹറുദ്ദീന്‍ (27), ആല്‍ബിന്‍ എലിയാസ് (13) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
