മുഹമ്മദ് അസ്ഹറുദ്ദീനും സല്‍മാന്‍ നിസാറിനും സെഞ്ച്വറി: കേരളത്തിന് കൂറ്റന്‍ സ്കോര്‍
text_fieldsപുണെ: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എലൈറ്റ് ഗ്രൂപ് സിയിലെ നാലാം റൗണ്ട് മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് വമ്പന്‍ സ്കോര്‍. സെഞ്ച്വറി നേടിയ ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍െറയും (125) മധ്യനിര ബാറ്റ്സ്മാന്‍ സല്‍മാന്‍ നിസാറിന്‍െറയും (148) കരുത്തില്‍ കേരളം ആദ്യ ഇന്നിങ്സില്‍ ഒമ്പതു വിക്കറ്റിന് 456 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്തു. മറുപടി ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്.

പുണെയിലെ എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്‍െറ തുടക്കം മികച്ചതായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ അസ്ഹറുദ്ദീന്‍, വിഷ്ണു എന്‍. ബാബുവുമൊത്ത് (20) ആദ്യ വിക്കറ്റില്‍ 128 റണ്‍സ് ചേര്‍ത്തു. 121 പന്തില്‍ നാലു സിക്സും 16 ബൗണ്ടറിയും പായിച്ച ടീം സ്കോര്‍ 164 റണ്‍സിലത്തെിയപ്പോഴാണ് പുറത്തായത്. അതില്‍ 121 റണ്‍സും അസ്ഹറിന്‍െറ ബാറ്റില്‍നിന്നായിരുന്നു. പിന്നീട് അനൂജ് ജോതിന്‍ (48), ഫാബിദ് അഹ്മദ് (58) എന്നിവരെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാറാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 298 പന്തില്‍ രണ്ടു സിക്സും 16 ഫോറും അടക്കമായിരുന്നു സല്‍മാന്‍െറ പ്രകടനം. മൂന്നു മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു സമനിലയുമടക്കം 13 പോയന്‍റുമായി കേരളമാണ് ഗ്രൂപ്പില്‍ മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
