Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.കെ. നായിഡു ട്രോഫി: കേരളത്തിന് ലീഡ്
text_fieldsbookmark_border
പുണെ: സി.കെ. നായിഡു ട്രോഫി എലൈറ്റ് ഗ്രൂപ് ‘സി’യിലെ അവസാന മത്സരത്തില്‍ കേരളത്തിന് മേല്‍ക്കൈ. മഹാരാഷ്ട്രക്കെതിരെ ഒന്നാം ഇന്നിങ്സില്‍ 254 റണ്‍സ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് കൂടി അടിച്ചെടുത്തു. ഒന്നാം ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 456 റണ്‍സെടുത്ത് കേരളം ഡിക്ളയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ മഹാരാഷ്ട്ര 202ന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍െറ ബൗളിങ് പ്രകടനമാണ് കേരളത്തിന് മികച്ച ലീഡ് കണ്ടത്തൊന്‍ വഴിയൊരുക്കിയത്. അക്ഷയ് കെ.സി രണ്ടു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സില്‍ വിഷ്ണു ബാബു (29), മുഹമ്മദ് അസ്ഹറുദ്ദീന് (30), ആക്വിബ് ഫസല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. നിലവില്‍ മൂന്ന് കളിയില്‍ 13 പോയന്റുമായി കേരളം ഒന്നാമതാണ്.
Next Story
