സി.കെ. നായുഡു ട്രോഫി; ജയത്തിനരികെ കേരളം
text_fieldsബർഗാൻ (ഒഡിഷ): അണ്ടർ 23 സി.കെ. നായുഡു ക്രിക്കറ്റിൽ ഒഡിഷക്കെതിരെ വിജയപ്രതീക്ഷയോടെ കേരളം. ഒന്നാം ഇന്നിങ്സിൽ 87 റൺസ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് അടിച്ചെടുത്ത് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷയുടെ ലക്ഷ്യം 370 റൺസ്. മൂന്നാം ദിനം കളി അവസാനിക്കുേമ്പാൾ ഒഡിഷ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. രോഹൻ കുന്നുമ്മൽ (40), എസ്. സുബിൻ (63), വിഷ്ണുരാജ് (44), ഡാരിൽ ഫെരാറിയോ (55), സൽമാൻ നിസാർ (56) എന്നിവരുടെ മിന്നൽ ഇന്നിങ്സാണ് കേരളത്തിന് രണ്ടാം ഇന്നിങ്സിൽ മേധാവിത്വം നൽകിയത്. സ്കോർ: കേരളം 290, 283/5 ഡിക്ല. ഒഡിഷ 203, 24/3.
