Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ. നായിഡു ട്രോഫി:...

സി.കെ. നായിഡു ട്രോഫി: കേരളം ഭേദപ്പെട്ട നിലയിൽ

text_fields
bookmark_border
ത​ല​ശ്ശേ​രി: കേ​ണ​ൽ സി.​കെ.​നാ​യ​​​ു​ഡു ട്രോ​ഫി അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​െൻറി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ വി​ദ​ർ​ഭ​ക്കെ​തി​രെ കേ​ര​ളം ആ​റ് വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 206 റ​ൺ​സ് എ​ന്ന നി​ല​യി​ൽ. 68 റ​ൺ​സു​മാ​യി ഡാ​രി​ൽ എ​സ്. ഫെ​റാ​രി​യോ​യും 16 റ​ൺ​സു​മാ​യി വി​ഷ്ണു രാ​ജു​വു​മാ​ണ് ക്രീ​സി​ൽ. ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത കേ​ര​ളം ആ​ദ്യ സെ​ഷ​നി​ൽ ത​ക​ർ​ച്ച നേ​രി​ട്ടെ​ങ്കി​ലും ആ​ന​ന്ദ് ജോ​സ​ഫി​െൻറ​യും (58 റ​ൺ​സ്) ഡാ​രി​ൽ എ​സ്. ഫെ​റാ​രി​യോ​യു​ടെ​യും മി​ക​വി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി.

രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (9), അ​ജി​ത്​ കെ.​എ (0), സു​ബി​ൻ എ​സ്​ (4) എ​ന്നി​വ​ർ പു​റ​ത്താ​യ​തോ​ടെ 25 റ​ൺ​സി​ന് മൂ​ന്ന് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. പി​ന്നീ​ട്, ആ​ന​ന്ദി​നും, അ​ഖി​ൽ സ്ക​റി​യ (19), ഹ​രി​കൃ​ഷ്​​ണ​ൻ (16) എ​ന്നി​വ​ർ​ക്കു​മൊ​പ്പം ഡാ​രി​ൽ സ്​​കോ​ർ മു​ന്നോ​ട്ട്​ ന​യി​ച്ചു.

വി​ദ​ർ​ഭ​ക്കു​വേ​ണ്ടി പി.​ആ​ർ. ര​ഖ​ഡേ 28 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും എ​ൻ.​എ​സ്. പ​ര​ൻ​ഡേ 45 റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ത​ല​ശ്ശേ​രി കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​തു​ർ​ദി​ന മ​ത്സ​രം ജി​ല്ല ക​ല​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK naidu trophymalayalam newssports newsCricket News
News Summary - ck naidu trophy- Sports news
Next Story