Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസി.കെ. നായുഡു ട്രോഫി;...

സി.കെ. നായുഡു ട്രോഫി; കേരളം 322ന് പുറത്ത് 

text_fields
bookmark_border
സി.കെ. നായുഡു ട്രോഫി; കേരളം 322ന് പുറത്ത് 
cancel
കൃ​ഷ്ണ​ഗി​രി: കേ​ണ​ൽ സി.​കെ. നാ​യു​ഡു അ​ണ്ട​ർ 23 മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ദി​ന​ത്തി​ൽ മും​ബൈ​ക്കെ​തി​രെ കേ​ര​ള​ത്തി​െൻറ ആ​ദ്യ ഇ​ന്നി​ങ്സ് 322 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ദി​ന​ത്തി​ൽ കേ​ര​ള​ത്തി​നാ​യി സ​ൽ​മാ​ൻ നി​സാ​ർ 56 റ​ൺ​സ് നേ​ടി. അ​വ​സാ​ന നി​ര​യി​ൽ ആ​ന​ന്ദ് ജോ​സ​ഫ് പു​റ​ത്താ​വാ​തെ എ​ടു​ത്ത 43 റ​ൺ​സി​െൻറ ബ​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന് 322 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​ക്കൊ​ടു​ത്ത​ത്.  മും​ബൈ​ക്ക് വേ​ണ്ടി എ​സ്. സെ​ഡ് മു​ലാ​നി നാ​ലു വി​ക്ക​റ്റും ദേ​ശ് പാ​ണ്ഡെ മൂ​ന്നു വി​ക്ക​റ്റു​മെ​ടു​ത്തു. 

മ​ഴ മൂ​ലം 17 ഒാ​വ​ർ മാ​ത്ര​മാ​ണ് ര​ണ്ടാം ദി​ന​ത്തി​ൽ മും​ബൈ​ക്ക് ബാ​റ്റു​ചെ​യ്യാ​നാ​യ​ത്. മ​ഴ​മൂ​ലം ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ മും​ബൈ വി​ക്ക​റ്റ് ന​ഷ്​​​ട​പ്പെ​ടാ​തെ 54 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. 34 റ​ൺ​സു​മാ​യി മും​ബൈ ക്യാ​പ്റ്റ​ൻ ജെ.​ജി. ബി​സ്ത​യും 15 റ​ൺ​സു​മാ​യി എ​ച്ച്.​ജെ. ത​മോ​റു​മാ​ണ് ​ക്രീ​സി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK naidu trophymalayalam newssports newsCricket News
News Summary - ck naidu trophy -Sports news
Next Story