സി.കെ. നായുഡു േട്രാഫി കേരളത്തിന് രണ്ടാം ജയം
text_fieldsബർഗാൻ (ഒഡിഷ): അണ്ടർ 23 സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ കേരളത്തിന് 130 റൺസ് ജയം. ഒന്നാം ഇന്നിങ്സിലെ 87 റൺസ് ലീഡും രണ്ടാം ഇന്നിങ്സിൽ 283 റൺസും കൂട്ടിച്ചേർത്ത് 370 റൺസാണ് കേരളം എതിരാളികൾക്ക് ലക്ഷ്യമായി നൽകിയത്.
മധ്യനിരക്കാരായ സൗഭാഗ്യ രഞ്ജൻ മിശ്രയുടെയും (81), ശ്യാമസാഗർ ബാലിെൻറയും (76) അർധസെഞ്ച്വറികളോടെ പൊരുതിയ ഒഡിഷക്ക് 240 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ സിജോമോൻ ജോസഫാണ് കേരളത്തിെൻറ വിജയ ശിൽപി. സൽമാൻ നിസാർ (85, 56) രണ്ട് ഇന്നിങ്സിലും അർധസെഞ്ച്വറി നേടി. ഗ്രൂപ് ‘സി’യിൽ 12 പോയൻറുള്ള കേരളം നാലാമതാണ്.
