Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.കെ. നായുഡു ട്രോഫി: മുംബൈ-കേരള മത്സരം സമനിലയിൽ
text_fieldsbookmark_border
കൃഷ്ണഗിരി: കേരളം-മുംബൈ സി.കെ. നായുഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് സമനിലയിൽ അവസാനിച്ചു. നാലാം ദിനത്തിൽ അപരാജിത കൂട്ടുകെട്ടായ സൽമാൻ നിസാറും (109) ഹരികൃഷ്ണനും (104) ചേർന്ന് നാലു വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് നേടി തിളങ്ങി. 284 റൺസിെൻറ വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്തുനിൽക്കെ മത്സരം സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു. ഇന്നിങ്സ് ലീഡോടെ മുംബൈക്ക് മൂന്നു പോയൻറും കേരളത്തിന് ഒരു പോയൻറും ലഭിച്ചു. നാലു പോയൻറ് മാത്രമുള്ള കേരളത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിനും മങ്ങലേറ്റു.
Next Story
