Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിറ്റി പ്രീമിയർ ലീഗ്​...

സിറ്റി പ്രീമിയർ ലീഗ്​ ചാമ്പ്യൻമാർ; ലിവർപൂൾ രണ്ടാമത്​

text_fields
bookmark_border
സിറ്റി പ്രീമിയർ ലീഗ്​ ചാമ്പ്യൻമാർ; ലിവർപൂൾ രണ്ടാമത്​
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ്​ കിരീടത്തിൽ തുടർച്ചയായ രണ്ടാ തവണയും മുത്തമിട്ട്​ മാഞ്ചസ്റ്റർ സിറ്റി. 17ാം സ്ഥാ നക്കാരായ ബ്രൈ​റ്റ​ൺ ഹോ​വ്​ ആ​ൽ​ബി​യോ​ണി​നെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ്​ പെപ്​ ഗാർഡിയോളയുടെ പ ട തുടർച്ചയായ രണ്ടാം കിരീടമണിഞ്ഞത്​​. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിൻെറ ആധികാരിക ജയം സ്വന്തമാ ക്കിയ സിറ്റിക്ക്​ 98 പോയിൻറാണ്​.

ബ്രൈറ്റ​ണി​​െൻറ തട്ടകത്തിൽ സിറ്റിയുടെ തുടക്കം ഗോൾ വഴങ്ങിക്കൊണ്ടായിര ുന്നു. 27ാം മിനിറ്റിൽ സ്​ട്രൈക്കർ ഗ്ലെൻ മറെ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച്​കൊണ്ട്​ വലകുലുക്കി. ​സിറ്റി ആരാധകർ കിടുങ്ങിയ നിമിശമായിരുന്നു അത്​. ലിവർപൂൾ വൂൾഫ്​സിനെതിരെ ഗോളടിച്ച്​ തുടങ്ങിയെന്ന വിവരവും അറിഞ്ഞതോടെ നെഞ്ചിടിപ്പ്​ കൂടി. എന്നാൽ സിറ്റി ഗംഭീരമായി തിരിച്ചടിക്കുന്ന കാഴ്​ചയായിരുന്നു പിന്നീട്​ കണ്ടത്​.

ഇരുപകുതികളിലായി രണ്ടെണ്ണം വീതം എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയ സിറ്റി കണക്കുവീട്ടി. ഗോൾ മെഷീൻ സെർജിയോ അഗ്യൂറോ (28) ഗോൾവേട്ടക്ക്​ തുടക്കമിട്ടു​. പിന്നാലെ അയ്​മെറിക്​ ലപോർ​െട്ട (38) ലീഡുയർത്തി​. രണ്ടാം പകുതിയിൽ റിയാദ്​ മെഹ്​റസും (63) ഇൽകായ്​ ഗു​ണ്ടോഗനും (72) പ്രഹരം നാലാക്കി. ലിവർപൂളി​​െൻറ പ്രതീക്ഷകളെല്ലാം ഇതോടെ കാറ്റിൽ പറന്നു.

വോ​ൾ​വ​ർ​ഹാം​പ്​​റ്റ​ണിനെതിരെ നടന്ന അവസാന മത്സരത്തിൽ രണ്ട്​ ഗോൾ ജയം സ്വന്തമാക്കി ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്തായി. സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ്​ ലിവർപൂളിന്​ ജയം സമ്മാനിച്ചത്​. 97 പോയൻറാണ്​ ലീഗിൽ ലിവർപൂളിനുള്ളത്​. സിറ്റിയുടെ ആറാം പ്രീമിയർ ലീഗ്​ കിരീടമാണിത്​. ഇഞ്ചോടിഞ്ച്​ പോരാട്ടം കണ്ട 2018-19 സീസണിൽ സിറ്റി 98 പോയൻറ്​ നേടിയപ്പോൾ, ലിവർപൂൾ 97 പോയൻറിൽ ഒതുങ്ങി.

ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേരത്തേ തന്നെ അടിയറവ്​ വെച്ച യുനൈറ്റഡിന്​ അവസാന മത്സരത്തിലും ജയിക്കാനായില്ല. വരുന്ന സീസണിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന സൂചനകൂടിയാണ്​ ഇൗ തോൽവി. കാർഡിഫ്​ സിറ്റിയോട്​ 2-0ത്തിനാണ്​ യു​ൈനറ്റഡ്​ തോൽവി സമ്മതിച്ചത്​. ലീഗിലെ അവസാന അഞ്ചു മത്സരത്തിൽ യുനൈറ്റഡ്​ ജയിച്ചി​േട്ടയില്ല. മൂന്നു തോൽവിയും രണ്ടു സമനിലയും. ഇതോടെ സീസണിൽ ഒന്നും എടുത്തുപറയാനില്ലാതെ തലതാഴ്​ത്തി മടക്കം.

ടോട്ടൻഹാമിനും ചെൽസിക്കും സമനില; ആഴ്​സനലിന്​ ജയം

ടോട്ടൻഹാമിനും ചെൽസിക്കും സീസൺ അവസാനം സമനിലയോടെ. ടോട്ടൻഹാം എവർട്ടനോട്​ 2-2ന്​ സമനിലയിൽ കുരുങ്ങിയപ്പോൾ, ചെൽസിയെ ലെസ്​റ്റർ സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചു. അതേസമയം, ആഴ്​സനൽ 3-1ന്​ ബേൺലിയെ തോൽപിച്ചെങ്കിലും ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേടാനായില്ല. 70 പോയൻറുമായി അഞ്ചാമതാണ്​ ആഴ്​സനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newschampionscity premier league
News Summary - city premier league champions-sports news
Next Story