മെൽബൺ: പന്ത് കാണുേമ്പാൾ തീപിടിക്കുന്ന ബാറ്റാണ് ക്രിസ് ലിന്നിേൻറത്. ആ ബാറ്റുകൊ ണ്ട് ആസ്ട്രേലിയയെ ചുട്ടുകരിക്കുന്ന കാട്ടുതീയെ തല്ലിക്കെടുത്താൻ ഇറങ്ങിത്തിരിച ്ചിരിക്കുകയാണ് ലിൻ. തെക്കുകിഴക്കൻ ആസ്ട്രേലിയയിൽ ന്യൂസൗത്ത് വെയ്ൽസ്, വിക്ടോ റിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആൾനാശവും സാമ്പത്തികനഷ്ടവും വരുത്തി പടരുന്നതിനിടെയാണ് ക്രിസ് ലിൻ തീക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്ന ബിഗ്ബാഷ് ട്വൻറി20 ലീഗിൽ പറത്തുന്ന ഓരോ സിക്സിനും 250 ഡോളർ വീതം റെഡ്ക്രോസിെൻറ കാട്ടുതീ രക്ഷാപ്രവർത്തനങ്ങൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു.
ക്രിസ് ലിന്നിനു പിറകെ, ക്രിക്കറ്റ്, ടെന്നിസ്, ഗോൾഫ് തുടങ്ങിയ പല കായിക മേഖലകളിലെയും താരങ്ങൾ തീക്കെതിരായ പോരാട്ടത്തിൽ കണ്ണിചേർന്നു കഴിഞ്ഞു. ക്രിക്കറ്റ് താരങ്ങളായ െഗ്ലൻ മാക്സ്വെൽ, ഡാർസി ഷോർട് എന്നിവരും തങ്ങളുടെ ഓരോ സിക്സിനും 250 ഡോളർ സംഭാവന പ്രഖ്യാപിച്ചു. ബിഗ് ബാഷിൽ 12 സിക്സുമായി പട്ടികയിൽ മുന്നിലാണ് ലിൻ. ഒമ്പത് സിക്സുമായി മാക്സ്വെൽ രണ്ടാം സ്ഥാനത്തും. എൻ.ബി.എൽ താരങ്ങളായ ലാൽമെലോ ബാൾ ഒരുമാസത്തെ ശമ്പളം പ്രഖ്യാപിച്ചു. ടെന്നിസ് താരം നിക് കിർഗിയോസ് ഈ സീസണിലെ ഓരോ എയ്സിനും 200 ഡോളർ വീതം സംഭാവനയായി പ്രഖ്യാപിച്ചു. ഇവരുടെ സിക്സിനും എയ്സിനുമായി പ്രാർഥിക്കാൻ ആരാധകർക്ക് ഒരു കാരണം കൂടിയായി.
ദേശീയ ടീമിനൊപ്പമുള്ള താരങ്ങൾ ബോക്സിങ് ഡേ ടെസ്റ്റിൽ അണിഞ്ഞ ജഴ്സികൾ ഒേപ്പാടെ ലേലത്തിന് വെച്ചാണ് ഫണ്ട് സമാഹരിക്കുന്നത്.
കാട്ടു തീക്കെതിരെ ജീവൻകൊടുത്തും പോരാടുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ആദരവർപ്പിച്ചാണ് ക്രിക്കറ്റ് ആസ്ട്രേലിയ രംഗത്തെത്തിയത്. മാർച്ചിൽ സിഡ്നിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ അഗ്നിശമന സേനാംഗങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരമ്പര അഗ്നിബാധയിൽ നാശനഷ്ടം പരിഹരിക്കാനുള്ള ധനശേഖരണമാക്കാനും തീരുമാനിച്ചു.